ഫെസ്റ്റുകള്‍ നടക്കുന്നത് നിബന്ധനകള്‍ കാറ്റില്‍ പറത്തി.
തളിപ്പറമ്പ്: മധ്യവേനല്‍ അവധി തുടങ്ങിയോതടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഫെസ്റ്റുകള്‍ എന്ന പേരില്‍ നടത്തപ്പെടുന്ന പരിപാടികളില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന സുരക്ഷ നിര്‍ദ്ദേശങ്ങളോ അടിസ്ഥാന സൗകര്യങ്ങളോ ഏര്‍പ്പെടുത്തുന്നില്ലെന്ന പരാതി വ്യാപകമായി.

ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ കരാര്‍ ഏല്‍പ്പിച്ചാണ് റൈഡുകള്‍ ഉള്‍പ്പെടെ ഒരുക്കുന്നത്.
ഇതിനൊന്നിനും ആവശ്യമായ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് പോലുമില്ല.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സ്വാധീനിച്ചാണ് ഫെസ്റ്റുകള്‍ എന്ന പേരില്‍ പരിപാടികള്‍ നടത്തപ്പെടുന്നത്.
ഫെസ്റ്റുകളുടെ പ്രവര്‍ത്തനത്തില്‍ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ച് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച നിബന്ധനകള്‍ താഴെ പറയുന്നു-
ഇവയൊന്നുംതന്നെ ഒരു സ്ഥലത്തും പാലിക്കപ്പെടുന്നില്ല. തളിപ്പറമ്പില്‍ അടുത്ത ദിവസം ആരംഭിക്കുന്ന ഒരു പരിപാടിയുടെ സ്ഥിതിയും ഇതുതന്നെയാണ്.
1. ഷെഡ്ഡിനകത്ത് തീ പിടിക്കുന്നതോ തീ പിടിക്കാന്‍ സാദ്ധ്യതയുള്ളതോ ആയ വസ്തുക്കളോ വിളക്കുകളോ പ്രവേശിപ്പിക്കാന്‍ പാടുള്ളതല്ല.
2. ഷെഡ്ഡിനകത്ത് പൊട്ടിത്തെറിക്കുന്ന വസ്തുക്കളോ പെട്രോളിയം ഉല്പന്നങ്ങ ളോ പ്രവേശിപ്പിക്കാന്‍ പാടുള്ളതല്ല.
3. വൈദ്യുതി കണക്ഷനുകള്‍ക്കുള്ള ലൈനുകള്‍ സുരക്ഷിതമാംവിധം ഇന്‍സുലേറ്റ് ചെയ്തിരിക്കണം. കൂടാതെ ആയതിന് Electrical Inspectorateല്‍ നിന്നും സാക്ഷ്യപത്രം വാങ്ങേണ്ടതാണ്.
4. പ്രദര്‍ശനം നടക്കുന്ന സ്ഥലത്തിനു ചുറ്റും അഗ്നിശമന സേനാവാഹനം സുഗമമായി കടന്നു പോകത്തക്ക വിധം സ്ഥലം ഒഴിപ്പിച്ചിടേണ്ടതാണ്.
5. താല്‍ക്കാലിക സ്റ്റാളുകളില്‍ എമര്‍ജന്‍സി എക്സിറ്റ്ഡോറുകള് സജ്ജീകരി ക്കേണ്ടതാണ്.
6. സ്റ്റാന്റിംഗ് ഉത്തരവ് 6/85ല്‍ നിര്‍ദ്ദേശിച്ചതു പ്രകാരമുള്ള സജ്ജീകരണങ്ങള്‍ ഒരുക്കേണ്ടതാണ്.
7. അമ്യൂസ്മെന്റ്റ് റൈഡുകള്‍ക്ക് പി.ഡബ്ല്യു.ഡി. അധികാരികളില്‍ നിന്ന് ആവശ്യ മായ സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടതാണ്
