ചകിരി ഫാക്ടറിയില്‍ വന്‍ തീപിടുത്തം-പത്ത്‌ലക്ഷത്തിലേറെ നഷ്ടം
തളിപ്പറമ്പ്: പൂട്ടിക്കിടക്കുന്ന ചകിരി ഫാക്ടറിയില്‍ തീപിടുത്തം. ഏഴോം പൊടിത്തടത്തിലെ പ്രിയദര്‍ശിനി യന്ത്രവല്‍കൃത ചകിരി വ്യവസായ യൂണിറ്റിലാണ് തീപ്പിടുത്തം.
ഇന്ന് (ബുധന്‍) ഉച്ചയ്ക്ക് ഒന്നോടെയാണ് തീപ്പടുത്തമുണ്ടായത്. ഗോഡൗണിലുണ്ടായിരുന്ന ചകിരി പൂര്‍ണമായും കത്തിനശിച്ചു.
കോമ്പൗണ്ടിനുള്ളിലെ പുല്‍മേടില്‍ നിന്നാണ് തീപടര്‍ന്നതെന്നാണ് സംശയിക്കുന്നത്.
വിവരമറിഞ്ഞ് തളിപ്പറമ്പ് അഗ്‌നിശമനസേനയിലെ ഗ്രേഡ് അസി.സ്റ്റേഷന്‍ ഓഫീസര്‍ കെ.വി.സഹദേവന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് തീയണച്ചത്.
നാട്ടുകാരും മണിക്കൂറോളം നടത്തിയ തീയണക്കലില്‍ സഹായിച്ചു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്.
വന്‍ തീപിടുത്തമായതിനാല്‍ പയ്യന്നൂരില്‍ നിന്നുള്ള അഗ്‌നിശമനസേനയുടെ സേവനവും വേഗത്തില്‍ തീയണക്കാന്‍ സഹായിച്ചു.
30 എച്ച്.പിയുടെയും 20 എച്ച്.പിയുടെയും രണ്ട് മോട്ടറുകളും 2 എച്ച്.പിയുടെ രണ്ട് മോട്ടോറുകളും നിരവധി മറ്റ് ഉപകരണങ്ങളും കത്തിവശിച്ചു.
ഫാക്ടറി രണ്ട് വര്‍ഷമായി അടഞ്ഞുകിടക്കുകയാണ്.
ഏഴോം പഞ്ചായത്ത് പ്രസിഡന്റ് പി.ഗോവിന്ദന്‍, പഴയങ്ങാടി എസ്.ഐ ഗിരീഷ്, എ എസ് ഐ ഷാജി, പഞ്ചായത്തംഗം പി.കെ.വിശ്വനാഥന്‍ എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു.