കോണ്‍വെന്റിലെ റബ്ബര്‍പുകപ്പുര കത്തിനശിച്ചു.

പയ്യന്നൂര്‍: കോണ്‍വെന്റിലെ റബ്ബര്‍ പുകപ്പുര കത്തിനശിച്ചു.

കോറോം നോര്‍ത്തിലെ സെന്റ് ലൂസി കോണ്‍വെന്റ് വളപ്പിലെ റബ്ബര്‍ പുകപ്പുരക്കാണ് തീപിടിച്ചത്.

ഇന്നലെ ഉച്ചക്ക് ശേഷം രണ്ടരയോടെയാണ് സംഭവം. വലിയ വിറക്കുകുട്ടകള്‍ ഇട്ട് തീയിട്ടതാണ് തീ പടര്‍ന്നുപിടിക്കാന്‍ കാരണമെന്ന് അഗ്നിശമനസേനാ അധികൃതര്‍ പറഞ്ഞു.

പയ്യന്നൂര്‍ അഗ്നിശമനനിലയത്തില്‍ നിന്നും അസി.സ്റ്റേഷന്‍ ഓഫീസര്‍ ഒ.സി.കേശവന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലെത്തിയ സംഘമാണ് തീയണച്ചത്.

30,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. കെ.എം.ലതീഷ്, പി.സത്യന്‍, യു.ബിനീഷ്, എസ്.ഷിബിന്‍, ഹോം ഗാര്‍ഡ് കെ.മധുസൂതനനന്‍, തമ്പാന്‍ എന്നിവരും അഗ്നിശമനസംഘത്തില്‍ ഉണ്ടായിരുന്നു.