നാടുകാണിയില്‍ വന്‍ തീപിടുത്തം, പത്തേക്കറോളം സ്ഥലം കത്തിനശിച്ചു
തളിപ്പറമ്പ്: നാടുകാണിയില്‍ വന്‍ തീപിടുത്തം, പത്തേക്കറോളം സ്ഥലം കത്തിനശിച്ചു.
പ്ലാന്റേഷന് കോപ്പറേഷന്റെയും സമീപത്തെ സ്വകാര്യ വ്യക്തികളുടെയും 10 ഏക്കറോളം പറമ്പിലെ കാടിനും പുല്ലിനുമാണ് തീപിടിച്ചത്.
ഇന്ന് ഉച്ചകഴിഞ്ഞ് 2.25 നാണ് തീപിടിച്ചത്.
തളിപ്പറമ്പ് അഗ്നിശമനനിലയത്തില്‍ നിന്നും ഗ്രേഡ് അസി.സ്റ്റേഷന് ഓഫീസര്‍ കെ.വി.സഹദേവന്റെ നേതൃത്വത്തില്‍ എത്തിയ സേനാംഗങ്ങളും പ്ലാന്റേഷന് ജീവനക്കാരും ചേര്‍ന്നാണ് രണ്ടരമണിക്കൂറോളം പരിശ്രമിച്ച് തീ കെടുത്തിയത്.
സേനാംഗങ്ങളായ വൈശാഖ് പ്രകാശന്, കെ.കെ.സുധിഷ്, പി.വിപിന്‍, പി.സരിന്, സത്യന്, വി.ജയന് എന്നിവരും രക്ഷാപ്രവര്‍ത്തില്‍ പങ്കെടുത്തു.
ശക്തമായ ചുടുള്ള സാഹചര്യത്തില്‍ ശുചീകരണത്തിന്റെ ഭാഗമായും മറ്റും ഉച്ച സമയത്തും കാറ്റുമുള്ളപ്പോഴും പറമ്പുകളില്തീയിടരുതെന്ന് അന്ഗിശമനനിലയം അധികൃതര്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി.