നഗരസഭാ ബസ്റ്റാന്റ് കോംപ്ലക്‌സില്‍ തീപിടിത്തം
തളിപ്പറമ്പ്: മുന്‍സിപ്പല്‍ ബസ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്‌സില്‍ തീപിടുത്തം, അഗ്നിശമനസേനയുടെ തക്കസമയത്തുള്ള ഇടപെടല്‍ വലിയ അപകടം ഒഴിവാക്കി.
ഇന്ന് രാവിലെ ആറരയോടുകൂടിയായിരുന്നു സംഭവം.
ബസ്റ്റാന്റ് കോംപ്ലക്‌സിലെ താഴെ നിലയില്‍ വൈദ്യുതി മീറ്ററുകള്‍ സ്ഥാപിച്ച ഭാഗത്ത് കംഫര്‍ട്ട് സ്റ്റേഷനിലേക്ക് വെള്ളമെത്തിക്കുന്ന മോട്ടോറിന്റെ കണക്ഷന്‍ വയറുകള്‍ക്കാണ് തീപിടിച്ചത്.
പുകയും തീയും വമിച്ചതോടെ നാട്ടുകാര്‍ പോലീസിനേയും അഗ്നിശമനസേനയേയും അറിയിക്കുകയായിരുന്നു.
വളരെ പെട്ടെന്നുതന്നെ തീ നിയന്ത്രണ വിധേമാക്കിയതിനാല്‍ വലിയ നഷ്ടം ഒഴിവായി.
യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഇവിടെ മീറ്റര്‍ കണക്‌നുകള്‍ സ്ഥാപിച്ചതെന്ന് നേരത്തെ പരാതിയുണ്ടായിരുന്നു.
വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ വിവരമറിഞ്ഞ് സ്ഥലത്തെത്തിയിരുന്നു.
