പരിയാരം കോരന്‍പീടിക—-റബ്ബര്‍ പുകപ്പുരക്ക് തീപിടിച്ചു-ലക്ഷങ്ങളുടെ നഷ്ടം-
പരിയാരം:റബ്ബര്‍പുകപ്പുര കത്തിനിശിച്ചു, ലക്ഷങ്ങളുടെ നഷ്ടം. പരിയാരം കോരന്‍പീടിക പൊയിലിലെ പുളുക്കൂല്‍ ഹസന്‍കുഞ്ഞിയുടെ വീട്ടിനോട് ചേര്‍ന്ന പുകപ്പുരക്കാണ് തീപിടിച്ചത്. ഇന്നലെ രാത്രി പത്തോടെയായിരുന്നു സംഭവം.

തീപടര്‍ന്നുപിടിച്ചതോടെ ഇതിന് സമീപം നിര്‍ത്തിയിട്ട അശോക് ലൈലന്റ് ടിപ്പര്‍ലോറിക്കും ഭാഗികമായി തീപിടിച്ചു, ഇത് പെട്ടെന്നുതന്നെ സ്ഥലത്തുനിന്ന് നീക്കിയതിനാല്‍ വലിയ അപകടം ഒഴിവായി.
പുകപ്പുരക്കകത്തെ മൂന്ന് ക്വിന്റല്‍ റബ്ബറും കത്തിനിശിച്ചു. വിവരമറിഞ്ഞെത്തിയ തളിപ്പറമ്പ് അഗ്നിശമനസേനയാണ് തീയണച്ചത്.
അസി.സ്റ്റേഷന്‍ ഓഫീസര്‍ ടി.അജയന്‍, സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ ടി.സജീവന്‍, ഗ്രേഡ് അസി.സ്റ്റേഷന്‍ ഓഫീസര്‍ രാജന്‍ പരിയാരന്‍,
ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ ശ്രീകാന്ത് പവിത്രന്‍, പി.എ.അനൂപ്, നന്ദഗോപാല്‍, ഡ്രൈവര്‍ രജീഷ്‌കുമാര്‍, ഹോംഗാര്‍ഡ് തോമസ് മാത്യു എന്നിവര്‍ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു.
അഞ്ച് ലക്ഷത്തിലേറെ രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം.
