പെരിങ്ങോത്ത് ആള്‍ത്താമസമില്ലാത്ത പറമ്പില്‍ തീപിടുത്തം.

പെരിങ്ങോം: ആള്‍ത്താമസമില്ലാത്ത സ്വകാര്യവ്യക്തികളുടെ പറമ്പില്‍ തീപിടുത്തം.

പെരിങ്ങോം നീലിരിങ്ങ റോഡിന് സമീപം വാര്‍ഡ് 14 ലെ എഴുത്തംപൊയില്‍ രഘു, ചിലക് എന്നിവരുടെയും തേര്‍ത്തല്ലി സ്വദേശിയുടെയും പറമ്പുകളിലാണ് ഇന്നലെ 2:30 ന് തീപിടിച്ചത്.

സമീപവാസികള്‍ പെട്ടെന്നു തന്നെ അഗ്‌നിശമന പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതിനാല്‍ തീ സമീപപ്രദേശത്ത് വ്യാപിച്ചില്ല.

അലക്ഷ്യമായി വലിച്ചെറിഞ്ഞ തീപ്പെട്ടിക്കൊള്ളിയില്‍ നിന്നാകാം തീ പിടിച്ചതെന്ന് അനുമാനിക്കുന്നു.

പെരിങ്ങോം അഗ്‌നി രക്ഷാ സേനയിലെ സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ ഐ.ഷാജീവ് തീ കെടുത്തുന്നതിന് നേതൃത്വം നല്‍കി.