കിണറില്‍ വീണ വയോധികയെ പയ്യന്നൂര്‍ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

പയ്യന്നൂര്‍: കിണറില്‍ വീണ വയോധികയെ അഗ്നിശമനസേന രക്ഷപ്പെടുത്തി.

കാങ്കോലിലെ കേടത്ത് വീട്ടില്‍ ഓമന(84)നെയാണ് രക്ഷപ്പെടുത്തിയത്.

ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം.

പയ്യന്നൂര്‍ അഗ്നിരക്ഷാകേന്ദ്രത്തില്‍ നിന്നും സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ പി.വിജയന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് ഓമനയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്.

ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ സുമേഷ്, സിനേഷ്, വിപിന്‍, രജിലേഷ്, അജിത്കുമാര്‍, ഹോം ഗാര്‍ഡ് കെ.തമ്പാന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

പി.വിജയനാണ് കിണറിലിറങ്ങി അവശനിലയിലായ ഓമനയെ കരയിലേക്ക് കയറ്റിയത്.