മരംമുറിക്കാന്‍ കയറിയ തൊഴിലാളി കടന്നല്‍കൂടിളകി മരത്തില്‍ കുടുങ്ങി, അഗ്നിശമനസേന രക്ഷകരായി.

പെരിങ്ങോം: മരംമുറിക്കാന്‍ കയറിയ തൊഴിലാളി കടന്നല്‍കൂടിളകി മരത്തില്‍ കുടുങ്ങി, അഗ്നിശമനസേന രക്ഷകരായി.

കയ്യൂര്‍-ചീമേനി പഞ്ചായത്തിലെ ചന്ദ്രവയലില്‍ ഇന്നലെ ഉച്ചക്ക് 12.30നായിരുന്നു സംഭവം.

രാമചന്ദ്രന്‍ എന്നയാളുടെ സ്ഥലത്തെ മരത്തിന്റെ ശിഖരങ്ങള്‍ മുറിക്കാനായി മരത്തില്‍ കയറിയ ചീമേനി പള്ളിപ്പാറയിലെ എന്‍.വി.മോഹനനാണ് മരത്തില്‍ കുടുങ്ങിയത്.

ശിഖരങ്ങള്‍ മുറിച്ചുതുടങ്ങിയതോടെയാണ് കടന്നല്‍കൂട് ഉളകിയത്.

കടന്നല്‍കുത്തേല്‍ക്കാതിരിക്കാന്‍ മരത്തില്‍ പതുങ്ങിയിരുന്ന മോഹനന് പിന്നീട് താഴേക്ക് ഇറങ്ങാന്‍ കഴിഞ്ഞില്ല.

ഇതോടെയാണ് നാട്ടുകാര്‍ പെരിങ്ങോം അഗ്നിരക്ഷാസേനയെ വിവരമറിയിച്ചത്.

സ്ഥലത്തേക്ക് കുതിച്ചെത്തിയ സ്‌റ്റേഷന്‍ ഓഫീസര്‍ പി.വി.അശോകന്റെ നേതൃത്വത്തിലുള്ള സംഘംകോണി ഉപയോഗിച്ച് മോഹനനെ സുരക്ഷിതമായി താഴെയിറക്കി.

അഗ്നിശമനസേനാംഗങ്ങളായ സി.ശശിധരന്‍, ഐ. ഷാജീവ്, കെ.എം.രാജേഷ്, എം.ജയേഷ്‌കുമാര്‍., പി.പി.ലിജു, കെ.സജീവ്്, ജെ.ജഗന്‍, പി.എം.ജോസഫ്, പി.വി.സദാനന്ദന്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.