മുന്‍ ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി(57)നിര്യാതനായി

തളിപ്പറമ്പ്: മുന്‍ ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി(57)നിര്യാതനായി.

മസ്തിഷ്‌ക്കാഘാതത്തെതുടര്‍ന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.

. പരേതനായ പാലക്കീല്‍ ദാമോദരന്‍-നാരായണി ദമ്പതികളുടെ മകനാണ്.

ഭാര്യ: റീന(തളിപ്പറമ്പ് കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബേങ്ക്).

മക്കള്‍: ജവഹര്‍, ഷാനിയ. സഹോദരങ്ങള്‍: സുരേഷ്, സിന്ധു, സുധ. പരിയാരം പാച്ചേനി സ്വദേശിയാണ്.