തൃക്കരിപ്പൂര്‍: ഓയില്‍ ചോര്‍ച്ചയുള്ള ടാങ്കര്‍ലോറി തേടി അഗ്നിമനസേന വലഞ്ഞു.
ഇന്നലെ വൈകുന്നേരം ഏഴോടെയാണ് സംഭവത്തിന്റെ തുടക്കം.
കാലിക്കടവില്‍ നിന്നും ദേശീയപാതവഴി പോകുന്ന ഒരു ടാങ്കര്‍ ലോറിയുടെ ഓയില്‍ ടാങ്കര്‍ ചോരുന്നതായി പിന്നാലെ വന്ന കെ.എസ്.ആര്‍.ടി.സി ബസിലെ അലകസ് എന്ന യാത്രക്കാരനാണ് അഗ്നിശമനനിലയത്തില്‍ അറിയിച്ചത്.
ബസ് യാത്രക്കാര്‍ ടാങ്കര്‍ ലോറി തടയുകയും റോഡരികിലേക്കേ് മാറ്റി പാര്‍ക്ക് ചെയ്യിപ്പിക്കുകയും ചെയ്ത ശേഷമാണ് തൃക്കരിപ്പൂര്‍ അഗ്നിശമനനിലയത്തില്‍ അറിയിച്ചത്.
ചോര്‍ച്ചയുള്ള ടാങ്കര്‍ പരിസോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബസ് യാത്രികര്‍ പോയത്.
ഇത്പ്രകാരം തൃക്കരിപ്പൂര്‍ അഗ്നിശമനസേന കാലിക്കടവ് മുതല്‍ ഓണക്കുന്ന് വരെ ദേശീയപാതയോരത്ത് മുഴുവന്‍ പരിശോധന നടത്തിയെങ്കിലും ടാങ്കര്‍ കണ്ടെത്താനായില്ല.
അഗ്നിശമനസേന വിവരം കണ്ണൂര്‍ ജില്ലയിലെ മുഴുവന്‍ അഗ്നിശമനകേന്ദ്രങ്ങളിലും അറിയിച്ചുവെങ്കിലും ടാങ്കറിനെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
കെ.എസ്.ആര്‍.ടി.സി ബസ് യാത്രക്കാര്‍ പോയ ഉടനെ ടാങ്കര്‍ ജീവനക്കാര്‍ വണ്ടിയുമായി കടന്നുകളഞ്ഞതായാണ് വിവരം.