പന്നിയൂര്‍ കുരുമുളക് ഗവേഷണകേന്ദ്രത്തില്‍ തീപിടുത്തം, സംഭവത്തില്‍ ദുരൂഹത

തളിപ്പറമ്പ്: പന്നിയൂര്‍ കുരുമുളക് ഗവേഷണകേന്ദ്രത്തില്‍ ദുരൂഹസാഹചര്യത്തില്‍ ചകിരിച്ചോറിന് തീപിടിച്ചു.

ഇന്ന് പുലര്‍ച്ചെ 12.35 നായിരുന്നു സംഭവം.

കാര്‍ഷിക ആവശ്യങ്ങള്‍ക്കായി സംഭരിച്ചുവെച്ച ചിരിച്ചോറില്‍ നിന്ന് തീ ഉയരുന്നത് കണ്ടഗവേഷണകേന്ദ്രം   അധികൃതര്‍ വിവരമറിയിച്ചത് പ്രകാരം സീനിയര്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ അനുരൂപിന്റെ നേതൃത്വത്തില്‍ എത്തിയ അഗ്നിശമനസംഘമാണ് തീയണച്ചത്.

കാര്യമായ നാശനഷ്ടമില്ല. കെ.വി.അനൂപ്, കെ.വി.ധനേഷ്, കിരണ്‍, ഹോംഗാര്‍ഡ് മാത്യു ജോര്‍ജ്, സി.പി.നാരായണന്‍ എന്നിവരും
അഗ്നിശമനസംഘത്തില്‍ ഉണ്ടായിരുന്നു.

തീപിടിക്കേണ്ടതായ സാഹചര്യം അവിടെ ഇല്ലാതിരുന്ന പശ്ചാത്തലത്തില്‍ അഗ്നിശമനസേന കൂടുതല്‍ പരിശോധന നടത്തുന്നു