ഫ്ളാഷ് മോബും സിഗ്നേച്ചര്‍ ക്യാമ്പയിനും സംഘടിപ്പിച്ചു
പരിയാരം: പതിനെട്ടാം ലോകസഭ തെരഞ്ഞെടുപ്പിന്റെ വോട്ടവകാശം കൃത്യമായി വിനിയോഗിക്കുന്നതിനായി സമ്മതിദായര്‍ക്കുള്ള ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെയും കെ.കെ.എന്‍. പരിയാരം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ എന്‍ എസ് എസ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ പരിയാരം പൊയിലില്‍ ഫ്ലാഷ് മോബും സിഗ്നേച്ചര്‍ ക്യാമ്പയിനും സംഘടിപ്പിച്ചു.

കരുത്തുറ്റ ജനാധിപത്യത്തിന് വിപുലമായ പങ്കാളിത്തം, എന്റെ വോട്ട് എന്റെ അവകാശം, ഞാന്‍ ഉറപ്പായും വോട്ട് ചെയ്യും എന്നീ സന്ദേശങ്ങള്‍ ജനങ്ങളിലെത്തിക്കുകയായിരുന്നു പരിപാടിയുടെ ഉദ്ദേശം.
തളിപ്പറമ്പ് നിയോജക മണ്ഡലം സ്വീപ് നോഡല്‍ ഓഫീസര്‍ കെ.പി ഗിരീഷ്കുമാര്‍, പരിയാരം വില്ലേജ് ഓഫീസര്‍ പി.വി.വിനോദ്, കെ.കെ.എന്‍. പരിയാരം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ സി.ഷീന എന്നിവര്‍ പ്രസംഗിച്ചു.
വളണ്ടിയര്‍മാരായ ഇ.വി.ദേവിക, നയന നാരായണന്, അഞ്ജലി ഭാസ്കരന്, പി.ശരണ്യ, മീര, നിഹ, അനീന, നിവേദ്യ, ശ്രീഷ്മ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
