വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച ഹോട്ടല്‍ ഭക്ഷ്യസുരക്ഷാ വിഭാഗം അടപ്പിച്ചു.
പിലാത്തറ: വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച ഹോട്ടല്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാവിഭാഗം അടപ്പിച്ചു.
പിലാത്തറ കെ.എസ്.ടി.പി റോഡരികില്‍ പ്രവര്‍ത്തിക്കുന്ന കുംഭാരീസ് ഹോട്ടലാണ് അടപ്പിച്ചത്.
ഹോട്ടലിന്റെ വൃത്തിഹീനമായ അവസ്ഥ മനസിലാക്കിയ ചെറുതാഴം മേഖല സെക്രട്ടറി സി.വി.ജിതിന്‍രാജ്, ചെറുതാഴം വെസ്റ്റ് മേഖല സെക്രട്ടറി രഞ്ജിത്ത്, ലോക്കല്‍ കമ്മിറ്റി അംഗം മനോജ,
മേഖല പ്രസിഡന്റ് റമീസ് മേഖല കമ്മിറ്റി അംഗങ്ങളായ നിവേദ്, ഷിതിന്‍, യദു, സൂരജ്, ഷിബിന്‍, രാഹുല്‍, വിനേഷ്, വിഷ്ണു, സുജിത്ത് എന്നിവരുടെ നേതൃത്വത്തില്‍
ഹോട്ടലിലെത്തി നടത്തിയ പരിശോധനയില്‍ തുറസായ സ്ഥലത്ത് ചിക്കണ്‍ ഇറക്കി വെച്ചത് നായ കടിച്ച് വലിക്കുന്നത് ശ്രദ്ധയില്‍പ്പെടുകയും പഞ്ചായത്ത്-ഭക്ഷ്യസുരക്ഷാ വിഭാഗത്തെ വിവരം അറിയിക്കുകയുമായിരുന്നു.
പഞ്ചായത്ത് ആരോഗ്യ വിഭാഗവും ഭക്ഷ്യ സുരക്ഷാ വിഭാഗവും സ്ഥലത്തെത്തിനടത്തിയ പരിശോധനയില്‍ ലൈസന്‍സ് പുതുക്കാത്തതടക്കം നിരവധി ന്യൂനതകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
ഭക്ഷ്യ സുരക്ഷാ വിഭാഗം ഓഫീസര്‍മാരായ അമൃതാ ബി നായര്‍, യു.ജിതിന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.ബാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.