തളിപ്പറമ്പ് യത്തീംഖാനയില്‍ ഭക്ഷ്യവിഷബാധ നിരവധി കുട്ടികള്‍ ആശുപത്രിയില്‍

തളിപ്പറമ്പ്: തളിപ്പറമ്പ് യത്തീംഖാന ദാറുല്‍ ഫലാഹ് അക്കാദമി
യിലെ പതിനഞ്ചോളം കൂട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ.

വയറിളക്കം ബാധിച്ച ഇവരെ തളിപ്പറമ്പ് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഗുരുതരാവസ്ഥയിലുള്ള ഒരു കുട്ടിയെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തുവെങ്കിലും, കുട്ടിയെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലേക്ക് മാറ്റിയതായാണ് വിവരം.

കുടിവെള്ളത്തിലെ ശുചിത്വമില്ലായ്മയാണ് കാരണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

നഗരസഭാ ചെയര്‍പേഴ്‌സന്‍ മുര്‍ഷിദ കൊങ്ങായി, വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍,ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സന്‍ കെ.നബീസാബീവി എന്നിവര്‍ ആശുപത്രിയിലെത്തിയിട്ടുണ്ട്.

താലൂക്ക് ആശുപത്രിയില്‍ കഴിയുന്നവരുടെ നില ഗുരുതരമല്ല.