കേരളാ കോണ്‍ഗ്രസ് ജേക്കബ് ജില്ലാ നേതൃത്വ ക്യാമ്പ്- ജൂണ്‍ 3 ന് ഇരിട്ടിയില്‍.

ഇരിട്ടി: കേരളാ കോണ്‍ഗ്രസ് (ജേക്കബ്) കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജൂണ്‍ 3 ന് ശനിയാഴ്ച്ച രാവിലെ 9 മണി മുതല്‍ സി.എം. മാണി നഗറില്‍ (ഇരിട്ടി ഫാല്‍ക്കണ്‍ പ്ലാസ ഓഡിറ്റോറിയത്തില്‍ വച്ച്) ജില്ലാ ഏകദിന നേതൃത്വ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ജില്ലാ പ്രസിഡന്റ് ജോസ് ചുക്കനാനി അറിയിച്ചു.
കേരളാ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ ജനകീയമുഖമായിരുന്ന സി.എം.മാണിയുടെ 23-ാം ചരമവാര്‍ഷികവും മുതിര്‍ന്ന പ്രവര്‍ത്തകരെ ആദരിക്കലു ക്യാമ്പില്‍ നടക്കും.
വിവിധ രാഷ്ട്രീയ കക്ഷികളില്‍ നിന്നും കേരളാ കോണ്‍ഗ്രസ് (ജേക്കബ്) പാര്‍ട്ടിയിലേക്ക് കടന്നുവരുന്ന നേതാക്കന്മാര്‍ക്കും പ്രവര്‍ത്തകര്‍ക്കും ചടങ്ങില്‍ വെച്ച് പാര്‍ട്ടി മെമ്പര്‍ഷിപ്പ് നല്‍കി സ്വീകരിക്കും.
അനൂപ് ജേക്കബ് എം.എല്‍.എ. ക്യാമ്പ് ഉദ്ഘാടനം ചെയ്യും.
ജില്ലാ പ്രസിഡന്റ് ജോസ് ചുക്കനാനി അധ്യക്ഷത വഹിക്കും.
പാര്‍ട്ടി ചെയര്‍മാന്‍ വാക്കനാട് രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. വര്‍ക്കിംഗ് ചെയര്‍മാന്‍ എം.സി.സെബാസ്റ്റ്യന്‍,
കെ.ആര്‍.ഗിരിജന്‍, സി.വീരാന്‍കുട്ടി, വത്സന്‍ അത്തിക്കല്‍, സാജന്‍ ജോസഫ് തുടങ്ങിയ സംസ്ഥാന-ജില്ലാ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും.
