നടപ്പാത പൂര്‍വ്വസ്ഥിതിയിലാക്കി-കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്-വാര്‍ത്ത നല്‍കിയത് കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് മാത്രം.

തളിപ്പറമ്പ്: നഗരസഭയുടെ അധീനതയിലുള്ള നടപ്പാത പൊളിച്ച് ഷോപ്പിംഗ് കോംപ്ലക്‌സിലേക്ക് വഴി നിര്‍മ്മിച്ചത് സാധാരണനിലയിലാക്കി.

കോര്‍ട്ട് റോഡില്‍ പോലീസ് സ്‌റ്റേഷന് മുന്നിലായിട്ടാണ് സ്വകാര്യവ്യക്തി രാത്രിയില്‍ നഗരസഭയുടെ ഫുട്പാത്ത് പൊളിച്ച് സ്വന്തം സ്ഥലത്തേക്ക് സ്‌ളാബുകളിട്ട് ചെരിച്ചുകെട്ടി വഴി നിര്‍മ്മിച്ചത്.

ഇത് കാല്‍നടക്കാരായ പൊതുജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു.

കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് മാത്രമാണ് ഇത് സംബന്ധിച്ച് വാര്‍ത്ത നല്‍കിയത്.

വാര്‍ത്ത ശ്രദ്ധയില്‍പെട്ട നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി.പി.മുഹമ്മദ് നിസാര്‍ എന്നിവര്‍ പ്രശ്‌നത്തില്‍ ഇടപെടുകയും അടിയന്തിരമായി ഇത് പൂര്‍വ്വസ്ഥിതിയിലാക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം ചേര്‍ന്ന തളിപ്പറമ്പ് നഗരസഭാ കൗണ്‍സില്‍ യോഗത്തിലും വിഷയം ചര്‍ച്ചക്ക് വന്നിരുന്നു.

ഇതേ തുടര്‍ന്ന് കെട്ടിടം ഉടമ ഇന്ന് രാവിലെ ജെ.സി.ബി ഉപയോഗിച്ച് സ്‌ളാബ് ഇളക്കിമാറ്റി പൂര്‍വ്വസ്ഥിതി പുന:സ്ഥാപിക്കുകയായിരുന്നു.

മുഖ്യധാരാ അച്ചടി-ചാനല്‍ മാധ്യമങ്ങള്‍ ഇത് കണ്ടില്ലെന്ന് നടിച്ചപ്പോള്‍ കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇടപെട്ട് പ്രശ്‌നപരിഹാരം കണ്ടതില്‍ നാട്ടുകാര്‍ അഭിനന്ദനങ്ങള്‍ അറിയിച്ച വിവരവും ഞങ്ങള്‍ മാന്യ വായനക്കാരുമായി പങ്കുവെക്കുന്നു.