ക്ഷേമ സഹകരണ സംഘ രൂപീകരണം മാധ്യമ മേഖലയ്ക്ക് പുതിയ ദിശാബോധം നല്‍കും: മന്ത്രി വീണ ജോര്‍ജ്.
മാധ്യമപ്രവര്‍ത്തക ക്ഷേമ സഹകരണസംഘം-ഇന്ത്യയില്‍ ആദ്യം
പന്തളം: ക്ഷേമ സഹകരണസംഘ രൂപീകരണം മാധ്യമ മേഖലക്ക് പുതിയ ദിശാബോധം നല്‍കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
പത്തനംതിട്ട ജില്ലാ മാധ്യമ ക്ഷേമ സഹകരണ സംഘത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
സംഘം അഡ് ഹോക്ക് കമ്മറ്റി പ്രസിഡന്റ് റെജി സാമുവേല്‍ അധ്യക്ഷത വഹിച്ചു.
സഹകരണ സംഘത്തിന്റെ ഉദ്ഘാടനം സഹകരണ മന്ത്രി വി.എന്‍. വാസവന് നിര്‍വ്വഹിച്ചു.
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരെ മന്ത്രി ചടങ്ങില്‍ ആദരിച്ചു.
ഐ.ജെ.യു ദേശീയ എക്സിക്യൂട്ടീവിലേക്ക് തെരഞ്ഞെടുത്ത മാധ്യമ പ്രവര്‍ത്തകരെ ആന്റോ ആന്റണി എം.പി ആദരിച്ചു.
ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഷെയര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. സംഘം ഡയറക്ടര്‍ ബാബു തോമസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ജില്ലാ കലക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ മുഖ്യപ്രഭാഷണം നടത്തി.
സംഘത്തിന്റെ ആദ്യ നിക്ഷേപം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ഓമല്ലൂര്‍ ശങ്കരന് സ്വീകരിച്ചു.
സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി.ജയന് സംഘം ലോഗോ പ്രകാശനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖാ അനില്‍, തുമ്പമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോണി സഖറിയ, അടൂര്‍ സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്മാന് പി.ബി.ഹര്‍ഷകുമാര്‍,
അടൂര്‍ താലൂക്ക് സഹകരണ അസിസ്റ്റന്റ് രജിസ്ട്രാര്‍ കെ.അനില്‍, കെ.ജെ.യു സംസ്ഥാന പ്രസിഡന്റ് അനില്‍ ബിശ്വാസ്, ജന.സെക്രട്ടറി കെ.സി.സ്മിജന്‍, സെക്രട്ടറി മനോജ് പുളിവേലില്‍,
വൈസ് പ്രസിഡന്റ് സനില്‍ അടൂര്‍, ഐ.ജെ.യു ദേശീയ സമിതിയംഗം ആഷിക് മണിയംകുളം, കെ.ജെ.യു സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എം.സുജേഷ്, കെ.ജെ.യു ന്യൂസ് മാനേജര്‍ അന്‍വര്‍ എം.സാദത്ത്,
റിട്ട.സഹകരണ ഡെപ്യൂട്ടി രജിസ്ട്രാര്‍ രാജീവ് കുമാര്‍, ഷാജി തോമസ്, എം.സി.സിബി, നദീറബീഗം, മഞ്ജു വിനോദ്, ശ്രീജേഷ് വി. കൈമള്‍, ജനറല്‍ കണ്‍വീനര്‍ ബിനോയി വിജയന്, ഡയറക്ടര്‍ ബോര്‍ഡംഗം രാജു കടക്കരപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.
