ഒറ്റയാന്‍ കാട്ടുപന്നിയുടെ ഒളിയാക്രമണം-യുവാവിന് പരിക്കേറ്റു-
പരിയാരം: ഒറ്റയാന്‍ കാട്ടുപന്നിയുടെ ആക്രമത്തില്‍ മല്‍സ്യ തൊഴിലാളിക്ക് മാരകമായി പരിക്കേറ്റു.
ചെറുതാഴം മണ്ടൂര്‍ കോടിത്തായലിലെ ജോണ്‍സണ്‍ മണിയന്‍(50)നാണ് പരിക്കേറ്റത്.
ഇന്ന് രാവിലെ പത്തോടെയായിരുന്നു സംഭവം. ജോണ്‍സണും മറ്റ് നാലുപേരും ചേര്‍ന്ന് വീടിന് സമീപത്തെ തോട്ടിലേക്ക് പോകവെ പെട്ടെന്ന് കാട്ടുപന്നി കടന്നാക്രമിക്കുകയായിരുന്നു.
ചിതറിയോടുന്നതിനിടയില്‍ വയലില്‍ വീണ ജോണ്‍സന്റെ മുഖത്തും കൈകാലുകളിലും കാട്ടുപന്നി കുത്തിപ്പരിക്കേല്‍പ്പിച്ചു.
ചോരയില്‍ കുളിച്ച നിലയില്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ച ജോണ്‍സനെ നില ഗുരുതരമായതിനെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഏതാനും ദിവസങ്ങളായി ഈ പ്രദേശത്ത് കാട്ടുപന്നിയുടെ ശല്യമുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു.
വിവരമറിഞ്ഞ് വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി.