സ്ഥലമിടപാട്-രണ്ടുപേര്‍ക്കെതിരെ വഞ്ചന കുറ്റത്തിന് കേസ്.

തളിപ്പറമ്പ്: സ്ഥലം വില്‍പ്പന നടത്തിക്കൊടുക്കാമെന്ന് വാഗ്ദാനം നല്‍കി 5 ലക്ഷം രൂപ കൈപ്പറ്റിയശേഷം മറ്റൊരാള്‍ക്ക് രജിസ്റ്റര്‍ ചെയ്തുനല്‍കി വഞ്ചന നടത്തിയ സംഭവത്തില്‍ തളിപ്പറമ്പ് പോലീസ് രണ്ടുപേര്‍ക്കെതിരെ കേസെടുത്തു.

കുറ്റ്യേരി വെള്ളാവിലെ പുഴക്കര വീട്ടില്‍ ജനാര്‍ദ്ദനന്റെയും പനങ്ങാട്ടൂരിലെ കൂത്തറേത്ത് ഹരിദാസന്റെയും പേരിലാണ് കേസ്.

തളിപ്പറമ്പ് ബദരിയ്യനഗറിലെ കൊടിയില്‍ അബൂബക്കര്‍ സിദ്ദിക്കിനോട് തന്റെ പേരിലുള്ള സ്ഥലം വില്‍ക്കാമെന്ന് പറഞ്ഞ് ജനാര്‍ദ്ദനന്‍ 2021 ഡിസംബര്‍ 6 ന് കരാറുണ്ടാക്കി 5 ലക്ഷം രൂപ വാങ്ങിയെങ്കിലും 2023 ജനുവരി 21 ന് ഇതേ സ്ഥലം ഹരിദാസന് രജിസ്റ്റര്‍ ചെയ്ത് നല്‍കിയെന്നുമാണ് പരാതി.

ഇരുവരുടെയും പേരില്‍ കോടതിനിര്‍ദ്ദേശപ്രകാരമാണ് പോലീസ് വഞ്ചനകുറ്റത്തിന് കേസെടുത്തത്.