രണ്ടിടത്ത് ശീട്ടുകളി-ഒന്‍പത്‌പേര്‍ പിടിയില്‍-4550 രൂപയും പിടിച്ചു.

 

തളിപ്പറമ്പ്: രണ്ടിടത്ത് പണംവെച്ച് ശീട്ടുകളി, ഒന്‍പത് പേര്‍ അറസ്റ്റില്‍.

ഇന്നലെ ഉച്ചക്ക് 2.15 ന് പന്നിയൂരില്‍ വെച്ച് പുള്ളിമുറിയില്‍ ഏര്‍പ്പെട്ട പന്നിയൂര്‍ പള്ളിവയിലിലെ അമ്പോട്ട് വീട്ടില്‍ എസ്.രാജന്‍(54), മൂലയില്‍ വളപ്പില്‍ എം.വി.രതീഷ്ബാബു(41),

പുതിപുരയില്‍ വീട്ടില്‍ പി.പി.വാസുദേവന്‍(60), മഴൂര്‍ പുതുക്കാട്ട് വീട്ടില്‍ പി.എന്‍.ശശീന്ദ്രന്‍നായര്‍(65) എന്നിവരെ എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ പിടികൂടി.

ഇവരില്‍ നിന്ന് 2350 രൂപയും പിടിച്ചെടുത്തു. വൈകുന്നേരം നാലരയോടെ പട്ടുവം കടവില്‍ നടന്ന പരിശോധനയില്‍ 2200 രൂപ സഹിതം അഞ്ചുപേര്‍ പുള്ളിമുറിയില്‍ ഏര്‍പ്പെട്ടതിന് പിടിയായി.

പുതിയപുരയില്‍ പി.വി.അജയകുമാര്‍(50), മുതുകുടയിലെ തെക്കന്‍ ടി.അരവിന്ദാക്ഷന്‍(43), കരക്കീല്‍ കതെ.സതീശന്‍((53), കൊല്ലംപറമ്പില്‍ കെ.പി.തോമസ്(42), തച്ചന്‍ അശോക്കുമാര്‍(53) എന്നിവരെയാണ് എസ്.ഐ ദിനേശന്റെ നേതൃത്വത്തില്‍പിടികൂടിയത്.