എളമ്പേരംപാറയില്‍ ചീട്ടുകളിക്കാര്‍ പോലീസ് പിടിയില്‍.

തളിപ്പറമ്പ്: എളമ്പേരംപാറയില്‍ ചീട്ടുകളിക്കാര്‍ പോലീസ് പിടിയില്‍.

അസാം സ്വദേശികളായ റഷീദുല്‍ ഹഖ്(26), സദ്ദാംഹുസൈന്‍(36), സക്കറഇയ ആലം(19), നജീറുല്‍ ഇസ്ലാം(35), അബു ചാമ(65) എന്നിവരെയാണ് തളിപ്പറമ്പ് എസ്.ഐ കെ.വി.സതീശന്‍,

എ.എസ്.ഐ ഷിജോ അഗസ്റ്റിന്‍, സി.പി.ഒ പി.ലിജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.

ഇവരില്‍ നിന്ന് 8400 രൂപയും പിടിച്ചെടുത്തു.

എളമ്പേരംപാറ-പന്നിയൂര്‍ റോഡരികിലെ ത്രിവേണി പീലേഴ്‌സിന്റെ സമീപത്തെ ഒഴിഞ്ഞ പറമ്പില്‍വെച്ചാണ് ഇവര്‍ ചീട്ടുകളിക്കിടെ പിടിിലായത്.

രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് സംഘം സ്ഥലത്തെത്തിയത്.