Skip to content
ആലക്കോട്: ആലക്കോട് പരപ്പയില്‍ അഞ്ച് ചീട്ടുകളിക്കാര്‍ പോലീസ്പിടിയില്‍.
പരപ്പ തളവനാല്‍ മനോജ് മാനുവല്‍(49), പരപ്പ വളയാല്‍ വി.എം.സെബാസ്റ്റ്യന്‍(71), പരപ്പ തളവനാല്‍ വീട്ടില്‍ ടി.എം.പ്രകാശ്(54), പരപ്പ കല്ലൂര്‍ വീട്ടില്‍ കെ.എം.മാത്യു(67), നെടുവോട് കുറ്റിച്ച വളപ്പില്‍ കെ.വി.അബ്ദുള്‍സത്താര്‍(55) എന്നിവരെയാണ് ആലക്കോട് എസ്.ഐ കെ.ജെ.മാത്യുവും സംഘവും പിടികൂടിയത്.
പരപ്പ കുരിശുമൂട്ടില്‍ ടോമിയുടെ റബ്ബര്‍ തോട്ടത്തില്‍ വെച്ച് ഇന്ന് ഉച്ചക്ക് ഒന്നോടെയാണ് പുള്ളിമുറി ചീട്ടുകളി നടത്തവെ ഇവര്‍ പിടിയിലായത്.
5130 രൂപയും ഇവരില്‍ നിന്ന് പിടിച്ചെടുത്തു
. സീനിയര്‍ സി.പി.ഒ നിധിന്‍, ഡ്രൈവര്‍ സി.പി.ഒ അതുല്‍ എന്നിവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.