ഗാന്ധിപ്രതിമയുടെ തലയും കൈകാലുകളും വെട്ടിമാറ്റി-തളിപ്പറമ്പില്‍ കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ വ്യാപക ആക്രമം
തളിപ്പറമ്പ്: ഗാന്ധി പ്രതിമയുടെ കഴുത്തും കൈകാലുകളും വെട്ടിമാറ്റി.
തളിപ്പറമ്പ് പുഴക്കുളങ്ങര രാജീവ്ഗാന്ധി സ്മാരക മന്ദിരത്തിന് നേരെ നടന്ന അക്രമത്തിലാണ് ഗാന്ധിപ്രതിമയുടെ കഴുത്തും കൈകാലുകളും വെട്ടിമാറ്റിയത്.
ഇന്ന് പുലര്‍ച്ചയായിരുന്നു ആക്രമം. പട്ടപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന പ്രിയദര്‍ശിനി സ്മാരകമന്ദിരത്തിന് നേരെയും ആക്രമം നടന്നു.
പനങ്ങാട്ടൂര്‍ പ്രിയദര്‍ശിനി ക്വബ്ബും തകര്‍ത്തിട്ടുണ്ട്. അക്രമത്തിന് പിന്നില്‍ സി.പി.എം.പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് തളിപ്പറമ്പ് മമ്ഡലം പ്രസിഡന്റ് അഡ്വ.ടി.ആര്‍.മോഹന്‍ദാസ് ആരോപിച്ചു.
അക്രമം നടന്ന സ്ഥലങ്ങള്‍ ഡി.സി.സി.ജന.സെക്രട്ടറി ടി.ജനാര്‍ദ്ദനന്‍, ബ്ലോക്ക് പ്രസിഡന്റ് എം.വി.രവീന്ദ്രന്‍, അഡ്വ.ടി.ആര്‍.മോഹന്‍ദാസ്, തളിപ്പറമ്പ് ഈസ്റ്റ് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ.സക്കരിയ്യ കായക്കൂല്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റി അംഗം രാഹുല്‍ ദാമോദരന്‍, ജില്ലാ ജന.സെക്രട്ടറി രാഹുല്‍ വെച്ചിയോട്ട് എന്നിവര്‍ സന്ദര്‍ശിച്ചു
