പിലാത്തറയില്‍ ഭക്തിനിര്‍ഭരമായ ഗണേശോല്‍സവം

പിലാത്തറ: പിലാത്തറ വിഘ്‌നേശ്വരസേവാ സമിതിയുടെ നേതൃത്വത്തില്‍ നടന്ന സാര്‍വജനിക ഗണേശോല്‍സവം ഭക്തജനങ്ങള്‍ക്ക് പുതിയ അനുഭവമായി മാറി.

പിലാത്തറയില്‍ ആദ്യമായി നടന്ന ഗണേശോല്‍സവം ദര്‍ശിക്കാന്‍ നിരവധിപേര്‍ എത്തിയിരുന്നു.

ഞായറാഴ്ച്ച പുലര്‍ച്ചെ  5 മണിക്ക് വെള്ളിയോട്ടില്ലത്ത് മാധവന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ മഹാഗണപതി ഹോമവും പൂജയും നടന്നു.

തുടര്‍ന്ന് മധു മാട്ടുലിന്റെ അധ്യക്ഷതയില്‍ സാംസ്‌കാരിക സമ്മേളനവും ചേര്‍ന്നു.

വൈകുന്നേരം ഗണേശവിഗ്രവും വഹിച്ചു കൊണ്ടുള്ള നിമജ്ജന ഘോഷയാത്ര പിലാത്തറ നഗരപ്രദക്ഷിണത്തിന് ശേഷം നരിക്കാംവള്ളി, കടന്നപ്പള്ളി വഴി ചന്തപ്പുര വണ്ണാത്തിക്കടവില്‍ നിമജ്ജനത്തോടെ സമാപിച്ചു.

പ്രശാന്തന്‍ ചുള്ളേരി, പി.പി.രാജേഷ്, കെ.വി.സജിത്ത്, പ്രഭാകരന്‍ കടന്നപ്പള്ളി, മധു മാട്ടുല്‍, കെ.വി.ഉണ്ണികൃഷ്ണ വാര്യര്‍, ജി.രാജീവന്‍, വി.വി.ഉണ്ണികൃഷ്ണന്‍, പി.വി.രഖില്‍, പി.പി.പവിത്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.