കഞ്ചാവുമായി ചപ്പന്‍ആഷിക്ക് പിടിയില്‍
പാപ്പിനിശേരി: കഞ്ചാവുമായി തളിപ്പറമ്പ് സ്വദേശി ചപ്പന്‍ ആഷിക് പാപ്പിനിശ്ശേരിയില്‍ പിടിയിലായി.
പാപ്പിനിശേരി എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ എ.ഹേമന്ദ്കുമാറും സംഘവും സ്‌ട്രൈക്കിംഗ് ഫോഴ്‌സ് ഡ്യൂട്ടിയുടെ ഭാഗമായി രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ
പരിശോധനയിലാണ് തളിപ്പറമ്പ് ചപ്പന്‍ ഹൗസിലെ മുഹമ്മദ്കുഞ്ഞിഹാജിയുടെ മകന്‍ സി.എച്ച്.മുഹമ്മദ് ആഷിക്കിനെ(29) അറസ്റ്റ് ചെയ്തത്.
ലഹരി മരുന്ന് യുവക്കള്‍ക്കും കുട്ടികള്‍ക്കും എത്തിച്ച് നല്‍കയും, ക്രിമിനല്‍ കേസില്‍ അടക്കം ഉള്‍പ്പെടുകയും ചെയ്ത പ്രതിയെ
കാട്ടാമ്പള്ളി യില്‍ വെച്ചാണ് 22 ഗ്രാം കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് അറസ്റ്റ് ചെയ്തത്.
ഇയാളുടെ പേരില്‍ NDPS കേസെടുത്തു. പ്രിവന്റിവ് ഓഫീസര്‍ ആര്‍.പി.അബ്ദുള്‍ നാസര്‍, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് വി.വി.ബിജു,
സി.ഇ.ഒമാരായ ജിതേഷ്, പി.പി.രജിരാഗ്( ഉത്തരമേഖല കമ്മിഷണര്‍ സ്‌ക്വാഡ് അംഗം),സനീബ്, രാഹുല്‍, കലേഷ്, ഡ്രൈവര്‍ ഷജിത്ത് എന്നിവരും റെയിഡ് നടത്തിയ സംഘത്തില്‍ ഉണ്ടായിരുന്നു.