ഗിരീഷ് പൂക്കോത്തിന് ഡല്‍ഹി പഞ്ചവാദ്യ ട്രസ്റ്റിന്റെ ആദരം

തളിപ്പറമ്പ്: പ്രമുഖ ഫോക്‌ലോറിസ്റ്റും എഴുത്തുകാരനുമായ ഗിരീഷ് പൂക്കോത്തിന് ഡല്‍ഹി പഞ്ചവാദ്യ ട്രസ്റ്റിന്റെ ആദരം.

ക്ഷേത്രവാദ്യകലയെയും വാദ്യകലാകാരന്മാരെയും പൊതു സമൂഹത്തിന് മുന്നില്‍ പരിചയപ്പെടുത്തുകയും അവര്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ നേടിക്കൊടുക്കാന്‍ തന്റെ എഴുത്തിലൂടെ നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് ഗിരീഷ് പൂക്കോത്തിന് പഞ്ചവാദ്യ ട്രസ്റ്റ് ആദരം നല്‍കുന്നത്.

പഞ്ചവാദ്യ ട്രസ്റ്റിന്റെ 21-ാം വാര്‍ഷികാഘോഷത്തിന്റെയും ദേശീയ- അന്തര്‍ദേശീയ വാദ്യമഹോത്സവത്തിന്റെയും ഭാഗമായി ഡിസംബര്‍ 22 ന് ന്യൂ ഡല്‍ഹി മാധവറാവു സിന്ധ്യ മാര്‍ഗിലെ കേരള സ്‌കൂളില്‍ നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനത്തില്‍ ആദരം ഏറ്റുവാങ്ങും.

കേന്ദ്ര -സംസ്ഥാന മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുക്കും.

കരിമ്പം എക്‌സ്‌ടെന്‍ഷന്‍ ട്രെയിനിങ്ങ് സെന്ററില്‍ ജീവനക്കാരനായിരുന്ന കല്യാശ്ശേരി സ്വദേശി പരേതനായ എം. കുഞ്ഞികൃഷ്ണന്റെയും തളിപ്പറമ്പ് പൂക്കോത്ത് തെരു സ്വദേശിനി പി.മീനാക്ഷിയുടെയും മകനാണ് നാല്പത്തിയഞ്ചുകാരനായഗിരീഷ് പൂക്കോത്ത്.