കാരുണ്യം മരിച്ചവരോടും-നജ്മുദ്ദീന് പിലാത്തറ-കാരുണ്യത്തിന്റെ വറ്റാത്ത ഉറവ
പരിയാരം: നജ്മുദ്ദീന് പിലാത്തറ ജീവകാരുണ്യരംഗത്ത് ചെയ്തുകൊണ്ടിരിക്കുന്ന സേവനങ്ങള്‍ മഹത്തരമാണെന്ന് എം.വിജിന് എം.എല്‍.എ.

പരിയാരംപ്രസ്ക്ലബ്ബ് ഉദ്ഘാടനത്തോടനുബന്ധിച്ച് നജ്മുദ്ദീനെ ആദരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു എം.എല്‍.എ.
ജീവിച്ചിരിക്കുന്നവരെ മാത്രമല്ല, മരിച്ചവരെയും തുല്യപരിഗണന നല്കി സേവിക്കുക എന്ന തീര്‍ത്തും വ്യത്യസ്തമായ കര്‍മ്മം അനുഷ്ഠിക്കുന്ന ഇദ്ദേഹത്തെ ആദരിക്കാന്‍ ലഭിച്ച അവസരം തന്നെ ഏറ്റവും വിലപ്പെട്ടതാണെന്നും എം.എല്‍.എ പറഞ്ഞു.
റഫീഖ് അമാനി തട്ടുമ്മല്‍, ഗ്രാമപഞ്ചായത്തംഗം പി.വി.സജീവന്, എന്‍.ജി.ഒ അസോസിയേഷന് പരിയാരം ബ്രാഞ്ച് പ്രസിഡന്റ് പി.ഐ.ശ്രീധരന്, അനില്‍ പുതിയവീട്ടില്‍, അജ്മല്‍ തളിപ്പറമ്പ്, പ്രണവ് പെരുവാമ്പ, ടി.ബാബു പഴയങ്ങാടി, ഭാസ്ക്കരന്‍ വെള്ളൂര്‍, ശ്രീകാന്ത് പാണപ്പുഴ, കെ.പി.ഷനില്‍, കെ.ദാമോദരന്‍, രാജേഷ് പഴയങ്ങാടി എന്നിവര്‍ പ്രസംഗിച്ചു.
സെക്രട്ടെറി ജയരാജ് മാതമംഗലം സ്വാഗതവും വൈസ് പ്രസിഡന്റ് പപ്പന് കുഞ്ഞിമംഗലം നന്ദിയും പറഞ്ഞു.
