ദേശീയ അമ്പെയ്ത്തിന് നമ്മുടെ സാധികയും-കുറുമാത്തൂരിന്റെ അഭിമാനം.

തളിപ്പറമ്പ്: ദേശീയ അമ്പെയ്ത്ത് മല്‍സരത്തിലേക്ക് കുറുമാത്തൂര്‍ സ്വദേശിനിയും.

കുറുമാത്തൂര്‍ യുവഭാരത് ആര്‍ച്ചറി അക്കാദമിയിലെ പി.പി.സാധികയാണ് നാടിന്റെ അഭിമാനമായത്.

പെരുമ്പാവൂരില്‍ നടന്ന സംസ്ഥാന ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്പിലാണ് ഉത്തരാഖണ്ഡില്‍ നടക്കുന്ന നാഷണല്‍ ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്പിലേക്ക് സാധിക യോഗ്യത നേടിയത്.

പൂമംഗലം എ യു പി സ്‌കൂള്‍ ഏഴാംക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.

2022 ല്‍ ആരംഭിച്ച ആര്‍ച്ചറി അക്കാദമിയില്‍ നാഷണല്‍ ചാമ്പ്യന്‍ പേരാവൂര്‍ സ്വദേശി സിദ്ധാര്‍ത്ഥ് രാജഗോപാല്‍ ആണ് കോച്ച്.

കുറുമാത്തൂര്‍ ഇയ്യൂര്‍ സ്വദേശികളായ പി.പി.സജേഷ്-എസ്. ദീപ്തി ദമ്പതികളുടെ മകളാണ് സാധിക.