ആടിനെ കിണറില്‍ നിന്നും രക്ഷപ്പെടുത്തി
തളിപ്പറമ്പ്:കിണറില്‍ അകപ്പെട്ട ആടിനെ രക്ഷപ്പെടുത്തി.
ചൊറുക്കള ചാണ്ടിക്കരിയില്‍ സി. അഷറഫിന്റെ ഏകദേശം 25 കോല്‍ താഴ്ച്ചയുള്ള വീട്ടുകിണറില്‍ അദ്ദേഹത്തിന്റെ 2 വര്‍ഷം പ്രായമായ പെണ്ണാട് അകപ്പെടുകയായിരുന്നു.
ഗ്രേഡ് . അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ടി.വി.പ്രകാശന്റെ നേതൃത്വത്തിലുള്ള അഗ്‌നിശമന സംഘത്തിലെ ഫയര്‍ ആന്റ് റസ്‌ക്യൂ
ഓഫീസര്‍ കെ.കെ.സുധീഷ് കിണറില്‍ ഇറങ്ങിയാണ് റസ്‌ക്യൂ നെറ്റില്‍ കയറ്റി ആടിനെ രക്ഷപ്പെടുത്തിയത്.
സേനാംഗങ്ങളായ എം.ജി.വിനോദ് കുമാര്‍, പി.നിമേഷ്, പി.ചന്ദ്രന്‍ എന്നിവരും പങ്കെടുത്തു.
