മോഷണം മാര്‍ച്ചില്‍-പരാതി 9 മാസത്തിന് ശേഷം നവംബറില്‍—എങ്ങനിണ്ട്-?
പരിയാരം: മാര്‍ച്ച് മാസത്തില്‍ നടന്ന സ്വര്‍ണം മോഷണത്തിന് നവംബറില്‍ പരാതി.
പരിയാരം പോലീസ് സ്‌റ്റേഷനിലാണ് ഇന്നലെ വിചിത്രമായ പരാതിയില്‍ കേസെടുത്ത് അന്വേഷണമാരംഭിച്ചത്.
പിലാത്തറ പീരക്കാംതടം വികാസ് നഗര്‍ കോളനിക്ക് സമീപത്തെ ഇട്ടമ്മല്‍ ഹൈസില്‍ മുസ്തഫയാണ് പരാതിക്കാരന്‍.
2021 മാര്‍ച്ച് മാസത്തില്‍ വീട്ടിലെ അലമാരയില്‍ വെച്ച് പൂട്ടിയ എട്ടുപവന്‍ സ്വര്‍ണാഭരണമാണ് മോഷണം പോയത്.
ജൂണ്‍ മാസത്തില്‍ ഒരാവശ്യത്തിന് ഉപയോഗിക്കാന്‍ സ്വര്‍ണമെടുക്കാന്‍ അലമാര തുറന്നപ്പോഴാണ് മോഷണം പോയതായി വ്യക്തമായത്.
എന്നാല്‍ ഇന്നലെയാണ് ഇത് സംബന്ധിച്ച് പരാതി നല്‍കിയത്.
സ്വര്‍ണം എടുത്തതായി സംശയിക്കുന്നവ്യക്തി തിരിച്ചു നല്‍കുമെന്നുള്ള പ്രതീക്ഷയിലാണ് പരാതി നല്‍കാതിരുന്നതെന്ന് മുസ്തഫ പോലീസിനോട് പറഞ്ഞു.
എന്നാല്‍ സ്വര്‍ണം തിരിച്ചുകൊടുക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയതത്രേ.