ശ്രീരാഘവപുരം സഭായോഗം നാടന്‍ പശുപരിപാലന രംഗത്തേക്ക്. മെമ്പര്‍ഷിപ്പ് വിതരണവും ഗോപൂജയും
പരിയാരം:ശ്രീരാഘവപുരം സഭായോഗം ഗോമിത്ര സൊസൈറ്റി രൂപീകരിച്ച് നാടന്‍ പശുക്കളുടെ സംരക്ഷണത്തിന് തുടക്കം കുറിക്കുന്നു.
നാടന്‍പശു പരിപാലന പദ്ധതി (ഗോമിത്ര സ്‌കീം 2021) എന്ന പേരില്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ മെമ്പര്‍ഷിപ്പ് വിതരണവും അതോടനുബന്ധിച്ച് ഗോപൂജയും ദീപാവലി ദിനത്തില്‍
കണ്ണൂര്‍ ജില്ലയിലെ ശ്രീരാഘവപുരം ചേറ്റൂര്‍ ബ്രഹ്മസ്വം നാലുകെട്ടില്‍ വെച്ച് നടത്തുന്നു.
ഗോപരിപാലനം ജീവിതചര്യയുടെ ഭാഗമാക്കി മാറ്റുക എന്ന സന്ദേശം മുന്‍നിര്‍ത്തിയാണ്സഭായോഗം ഗോമിത്രസ്‌കീം 2021 പദ്ധതി നടപ്പിലാക്കുന്നത്.
ഇതുപ്രകാരം ആലപ്പുഴ, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ തെരഞ്ഞെടുത്ത 18 അപേക്ഷകര്‍ക്ക് പലിശരഹിതവായ്പയായി ഗോമിത്ര സൊസൈറ്റി 25000 രൂപ നല്‍കുന്നു.
പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും തുക വിതരണവും രാവിലെ 9 മണിക്ക് വി.എസ്.ഹരികുമാര്‍ (വെറ്റിനറി സര്‍ജന്‍ ) നിര്‍വ്വഹിക്കും.
കാസര്‍ഗോഡ് ഡ്വാര്‍ഫ് കണ്‍സര്‍വേറ്റീവ് സെസൈറ്റി ഡയരക്ടര്‍ പി.കെ. ലാല്‍ പശുപരിപാലത്തെക്കുറിച്ച് ക്ലാസെടുക്കും. മികച്ച പശുപരിപാലകരെ ചടങ്ങില്‍ ആദരിക്കും