ഗൂഗിള്‍പേ സാറിനെ സൂക്ഷിക്കുക-പിലാത്തറയില്‍ കച്ചവടക്കാരിയായ സ്ത്രീയെ കബളിപ്പിച്ചു.
പിലാത്തറ: ഗൂഗിള്‍പേ വഴി പണം നല്‍കാമെന്ന് പറഞ്ഞ് കടയുടമയെ പറ്റിച്ചതായി പരാതി.
ഇന്ന് വൈകുന്നേരം 3.50 ന് പിലാത്തറയിലെ
രസിക ഫാന്‍സി ആന്റ് കോസ്‌മെറ്റിക്ക്‌സ് എന്ന കടയിലാണ് സംഭവം നടന്നത്.
മൂന്നും നാലും വയസുള്ള കുട്ടികള്‍ക്കും, മുതിര്‍ന്ന ഒരു കുട്ടിക്കുമുള്ള ഫാന്‍സി ആഭരണങ്ങള്‍, സ്‌ക്കൂള്‍ ഐറ്റംസ് എന്നീ സാധനങ്ങള്‍ വാങ്ങിയതിനു ശേഷം പേഴ്‌സ് വണ്ടിയിലാണ്,
ഗൂഗിള്‍പേ ചെയ്താല്‍ പോരേ എന്ന് ചോദിച്ച ഇയാള്‍ പണം അയക്കുന്നതായി കാണിക്കുകയും പണം അക്കൗണ്ടിലേക്ക് വന്ന ശബ്ദം കേള്‍പ്പിക്കുകയും ചെയ്തു.
വിളയാങ്കോട് സ്വദേശിയായ സുനിലിന്റെ ഉടമസ്ഥതയിലുള്ള കടയില്‍ അദ്ദേഹത്തിന്റെ അമ്മ മാത്രമാണ് ഈ സമയത്ത് ഉണ്ടായിരുന്നത്.
1200 രൂപയുടെ സാധനങ്ങള്‍ വാങ്ങിയ ഇയാള്‍ 150 രൂപ കിഴിവ് ചോദിച്ച് വാങ്ങി ബാക്കി 1050 രൂപയാണ് ഗൂഗിള്‍പേ അയക്കാമെന്ന് പറഞ്ഞ് പറ്റിച്ച് മുങ്ങിയത്.
സി.സി.ടി.വി കാമറയില്‍ പതിഞ്ഞ തട്ടിപ്പുകാരന്റെ വീഡിയോ സഹിതം നാളെ രാവിലെ പരിയാരം പോലീസില്‍ പരാതി നല്‍കുമെന്ന് സുനില്‍ കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസിനോട് പറഞ്ഞു.
