11.250 ലിറ്റര്‍ ഗോവന്‍മദ്യം റെയില്‍വെ സ്‌റ്റേഷനില്‍-

തലശ്ശേരി: തലശേരി റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ നിന്നും 11.250 ലിറ്റര്‍ ഗോവന്‍മദ്യം കണ്ടെടുത്തു.

കൂത്തുപറമ്പ് എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടിയും തലശ്ശേരി ആര്‍.പി.എഫുമായി ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഗോവന്‍ മദ്യം കണ്ടെടുത്തത്.

രണ്ടാംനമ്പര്‍ റെയില്‍വെ പ്ലാറ്റ്‌ഫോമില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് 11.250 മദ്യം കണ്ടെത്തിയത്.

സംഭവത്തില്‍കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

റെയില്‍വെ പ്രൊട്ടക്ഷന്‍ പാര്‍ട്ടിയില്‍ ഇന്‍സ്‌പെക്ടര്‍ ടി.വിനോദ്, എ.എസ്.ഐ,എം.കെ.ശ്രീലേഷ, ഹെഡ് കോണ്‍സ്റ്റബിള്‍ വി.പി.മുകേഷ്, വിജേഷ് എന്നിവരും

എക്‌സൈസ് സര്‍ക്കിള്‍പാര്‍ട്ടിയില്‍ പ്രിവന്റീവ് ഓഫീസര്‍ സുകേഷ്‌കുമാര്‍, കെ.വി.റാഫി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായലെനിന്‍ എഡ്വേര്‍ഡ്, സജിത്ത്, ഷംജിത്ത് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.