കുറുമാത്തൂര്‍ പഞ്ചായത്തില്‍ ഗോവര്‍ദ്ധിനി പദ്ധതി-പഞ്ചായത്ത് വൈസ് പ്രസിഡന്റ് പാച്ചേനി രാജീവന്‍ ഉദ്ഘാടനം ചെയ്തു.

കുറുമാത്തൂര്‍: മൃഗ സംരക്ഷണ വകുപ്പിന്റെ 2022-23 വാര്‍ഷിക പദ്ധതികളുടെ ഭാഗമായി നടപ്പിലാക്കുന്ന ഗോവര്‍ദ്ധിനി കന്നുകുട്ടികള്‍ക്കുള്ള കാലിത്തീറ്റ വിതരണ പദ്ധതിയുടെ

കുറുമാത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ ഉദ്ഘാടനം കരിമ്പം ക്ഷീരോല്പാദക സഹകരണ സംഘത്തില്‍ നടന്നു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പാച്ചേനി രാജീവന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.ലക്ഷ്മണന്‍ അധ്യക്ഷത വഹിച്ചു. ഡോ.ഇ.സോയ, ഡോ.രേഷ്മ ദാമോദരന്‍,

സംഘം പ്രസിഡന്റ് കെ.സി സുമിത്രന്‍, സെക്രട്ടറി അഞ്ജു എന്നിവര്‍ പ്രസംഗിച്ചു. പദ്ധതിയുടെ ഭാഗമായി 40 കന്നുകുട്ടികള്‍ക്കാണ് ആനുകൂല്യം ലഭ്യമാവുക.