സര്‍ക്കാര്‍ അറിയിപ്പുകള്‍-(9-2-2022)

വനിതാ കമ്മീഷന്‍ അദാലത്ത്

 

വനിതാ കമ്മീഷന്‍ അദാലത്ത് ഫെബ്രുവരി 14ന് രാവിലെ 10 മണി മുതല്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും.

 

മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍ നിയമനം

 

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ അഴീക്കോട്ടുള്ള പെണ്‍കുട്ടികളുടെ പ്രീ മെട്രിക് ഹോസ്റ്റലില്‍ കുട്ടികളുടെ രാത്രികാല പഠന മേല്‍നോട്ടത്തിനായി മേട്രണ്‍ കം റസിഡന്റ് ട്യൂട്ടറെ നിയമിക്കുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ബിഎഡും യോഗ്യതയുള്ളവര്‍ക്ക് ഫെബ്രുവരി 14ന് വൈകിട്ട് 2.30ന് കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടത്തുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.

 

ഗ്രീവന്‍സ് പോര്‍ട്ടല്‍ സംവിധാനം പുനസ്ഥാപിച്ചു

 

2014 മുതല്‍ ഐടിഐകളില്‍ പ്രവേശനം നേടിയ ട്രെയിനികളുടെ ഇഎന്‍ടിസികളില്‍ തിരുത്തല്‍ വരുത്തുന്നതിന് ഗ്രീവന്‍സ് പോര്‍ട്ടല്‍ സംവിധാനം പുനസ്ഥാപിച്ചു. പ്രൊഫൈല്‍ മുഖേന ആവശ്യമായ തിരുത്തല്‍ വരുത്താവുന്നതാണെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 0497 2835183.

 

പത്താംതരം, ഹയര്‍സെക്കണ്ടറി തുല്യത രജിസ്‌ട്രേഷന്‍ ആരംഭിച്ചു

 

സംസ്ഥാന സാക്ഷരതാ മിഷന്‍ പൊതു വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് നടപ്പാക്കുന്ന പത്താംതരം, ഹയര്‍സെക്കണ്ടറി തുല്യതാ ക്ലാസുകളിലേക്കുള്ള രജിസ്‌ട്രേഷന്‍ ജില്ലയില്‍ തുടങ്ങി. ആദിശ്രീ പദ്ധതി സര്‍ട്ടിഫിക്കറ്റ് വിതരണത്തോടനുബന്ധിച്ച് ആറളം ഫാമിലെ പി എസ് സജിഷ, വിനീത എന്നിവര്‍ക്ക് അപേക്ഷ ഫോറങ്ങള്‍ നല്‍കി മന്ത്രി കെ രാധാകൃഷ്ണന്‍ രജിസ്‌ട്രേഷന്‍ ഉദ്ഘാടനം ചെയ്തു. പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് കോഴ്‌സ് സൗജന്യമാണ്. പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് പത്താംതരത്തില്‍ 3000 രൂപയും ഹയര്‍സെക്കണ്ടറിയില്‍ 5000 രൂപയും സ്‌കോളര്‍ഷിപ്പ് ലഭിക്കും. പത്താംതരത്തില്‍ 1850 രൂപയും ഹയര്‍സെക്കണ്ടറിയില്‍ 2500 രൂപയുമാണ് ഫീസ്. ഫെബ്രുവരി 28 വരെയാണ് രജിസ്‌ട്രേഷന്‍. താല്‍പര്യമുള്ളവര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുള്ള വികസന കേന്ദ്രങ്ങളുമായും വിദ്യാകേന്ദ്രങ്ങളുമായും ബന്ധപ്പെടുക. ഫോണ്‍: 0497 2707699.

 

വൈദ്യുതി മുടങ്ങും

 

മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ ഓടമുട്ട് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി 10 വ്യാഴം രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും എംഎം കോളേജ് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഒമ്പത് മുതല്‍ 11 മണി വരെയും കാരക്കുണ്ട് ഫാം ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.

പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കോലാച്ചിക്കുണ്ട്, അരവഞ്ചാല്‍, ബ്ലാക്ക് സ്‌റ്റോണ്‍ ക്രഷര്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി 10 വ്യാഴം രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ഹംറാസ് മില്‍, കുറുവ ബാങ്ക്, കരാറിനകം ബാങ്ക്, തയ്യില്‍കാവ് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി 10 വ്യാഴം രാവിലെ എട്ട് മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും വട്ടക്കുളം, കടലായി വാട്ടര്‍ ടാങ്ക്, കടലായി അമ്പലം, കടലായി കോളനി, കടലായി നട, വട്ടുപാറ, മഞ്ഞക്കല്‍, ആശാരിക്കാവ് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും.

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ഏച്ചൂര്‍ ബസാര്‍, വാണിയന്‍ചാല്‍, പുന്നക്കാമൂല, കൊങ്ങണാംകോട്, ഏച്ചൂര്‍ ഓഫീസ് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി 10 വ്യാഴം രാവിലെ 7.45 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷനിലെ കിഴുത്തള്ളി ഓവുപാലം, വാട്ടര്‍ അതോറിറ്റി എന്നീ ഭാഗങ്ങളില്‍ ഫെബ്രുവരി 10 വ്യാഴം രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെയും എസ്എന്‍ കോളേജ്, കാഞ്ഞിര, എസ്എന്‍ കാമ്പസ്, രാജന്‍പീടിക, സെന്റ് ഫ്രാന്‍സിസ്, സ്വരാജ്, ജെടിഎസ്, ഐടിഐ പരിസരം എന്നീ ഭാഗങ്ങളില്‍ ഭാഗികമായും വൈദ്യുതി മുടങ്ങും.

ശ്രീകണ്ഠപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ മടമ്പം ചര്‍ച്ച്, അലക്‌സ് നഗര്‍ ടവര്‍ എന്നീ ഭാഗങ്ങളില്‍ ഫെബ്രുവരി 10 വ്യാഴം രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് മണി വരെയും ചെമ്പേരി സെക്ഷനിലെ മിഡിലാക്കയം അപ്പര്‍, കാണാമല, ബ്ലൂ മെറ്റല്‍സ്, അരീക്കമല, കാക്കുംതടം എന്നീ ഭാഗങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയും വൈദ്യുതി മുടങ്ങും.

ദര്‍ഘാസ്

കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി മുത്തത്തി പയ്യന്നൂര്‍ ഡെകെയര്‍ സെന്ററുകളിലേക്കും ചെറുവാഞ്ചേരി ഡെകെയര്‍ സെന്ററുകളിലേക്കും 12 സീറ്റുള്ള വാഹനങ്ങള്‍ വാടകക്ക് ലഭിക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ഫെബ്രുവരി 17ന് ഉച്ചക്ക് 12 മണി വരെ ദര്‍ഘാസ് സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ഡിഎംഎച്ച്പി ഓഫീസില്‍ ലഭിക്കും.

ക്വട്ടേഷന്‍

കണ്ണൂര്‍ റീസര്‍വ്വെ അസി. ഡയറക്ടറുടെ കീഴിലുള്ള റീസര്‍വ്വെ പ്രവര്‍ത്തനങ്ങള്‍ക്കായി ബൊലെറോ/ജീപ്പ്, ഫോര്‍ വീല്‍ ടാക്‌സി വാടകയ്ക്ക് നല്‍കുന്നതിന് താല്‍പര്യമുള്ളവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ഫെബ്രുവരി 14ന് ഉച്ചക്ക് രണ്ട് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0497 2700513.

കല്ല്യാശ്ശേരി അഡീഷണല്‍ ഐസിഡിഎസ് പ്രൊജക്ട് പരിധിയിലുള്ള മാടായി പഞ്ചായത്തിലെ 31 അങ്കണവാടികളിലേക്കും മാട്ടൂല്‍ പഞ്ചായത്തിലെ 25 അങ്കണവാടികളിലേക്കും പ്രീസ്‌കൂള്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഫെബ്രുവരി 19ന് ഉച്ചക്ക് രണ്ട് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0497 2930190.

കാസര്‍കോട് കിനാനൂര്‍ ഗവ.ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ വാങ്ങുന്നതിന് അംഗീകൃത വിതരണക്കാരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ഫെബ്രുവരി 21ന് വൈകിട്ട് മൂന്ന് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0467 2235955.

കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജിലെ കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിങ് ഡിപ്പാര്‍ട്ട്‌മെന്റില്‍ എ ഫോര്‍ മള്‍ട്ടി ഫക്ഷണല്‍ പ്രിന്റര്‍ ആന്റ് സ്‌കാനര്‍ വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഫെബ്രുവരി 21ന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷന്‍ സ്വീകരിക്കും.
കോളേജിലെ സിഇസിഎഡി ലാബില്‍ ബൈബാക്ക് സ്‌കീമില്‍ നെറ്റ് വര്‍ക്ക് സ്വിച്ചുകള്‍ മാറ്റി സ്ഥാപിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഫെബ്രുവരി 15ന് ഉച്ചക്ക് 2.30 വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0497 2780226. കോളേജിലെ മെക്കാനിക്കല്‍ ബ്രാഞ്ചിലേക്കുള്ള തെര്‍മോകപ്പിള്‍ വിത്ത് 8 ചാനല്‍ ഡാറ്റ ലോഗര്‍ നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഫെബ്രുവരി 18ന് ഉച്ചക്ക് 12 മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0497 2780226.

വാഹനങ്ങള്‍ ലേലം ചെയ്യുന്നു-

കണ്ണൂര്‍ റൂറല്‍ ജില്ലയിലെ തളിപ്പറമ്പ്, ശ്രീകണ്ഠപുരം, കുടിയാന്‍മല, പയ്യന്നൂര്‍, പരിയാരം, പെരിങ്ങോം, ഇരിക്കൂര്‍, പേരാവൂര്‍, മുഴക്കുന്ന്, കേളകം, മാലൂര്‍ എന്നീ പൊലീസ് സ്‌റ്റേഷന്‍ പരിസരത്ത് സൂക്ഷിച്ചിട്ടുള്ള അവകാശികളില്ലാത്ത 143 വാഹനങ്ങള്‍ ഫെബ്രുവരി 21ന് രാവിലെ 11 മണി മുതല്‍ 3.30 വരെയുള്ള സമയത്ത് www.mstcecommerce.com മുഖേന ഓണ്‍ലൈനായി ലേലം ചെയ്യും. എംഎസ്ടിസി ലിമിറ്റഡിന്റെ വെബ്‌സൈറ്റില്‍ ബയര്‍ ആയി രജിസ്റ്റര്‍ ചെയ്ത് ലേലത്തില്‍ പങ്കെടുക്കാം. ഫോണ്‍: 0497 2784100, 9497964164.