ഗവര്‍ണര്‍ തുറന്ന പോരിന്-
തിരുവനന്തപുരം: പേഴ്‌സണല്‍ സ്റ്റാഫ് വിഷയത്തില്‍ സര്‍ക്കാരിനെതിരേ തുറന്ന പോരിനൊരുങ്ങുകയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.
ഇതിനിടെ രാജ്ഭവനിലെ ഉദ്യോഗസ്ഥ ബാഹുല്യത്തിന്റെ പേരിലുയര്‍ന്ന ആരോപണങ്ങള്‍ക്ക് പ്രതിരോധം തീര്‍ക്കാനും കരുക്കള്‍ നീക്കുകയാണ് ഗവര്‍ണര്‍.
രാജ്ഭവനിലെ ജീവനക്കാരുടെ ആകെ എണ്ണവും മറ്റ് സംസ്ഥാനങ്ങളിലെ രാജ്ഭവനിലെ ഉദ്യോഗസ്ഥരേപ്പറ്റിയുള്ള വിവരങ്ങളും ശേഖരിക്കാന്‍ ഗവര്‍ണര്‍ നിര്‍ദ്ദേശം നല്‍കി.
ഗവര്‍ണര്‍ക്ക് 157 സ്ഥിരം ജീവനക്കാരാണ് ഉള്ളത്. ഇതില്‍ അഡീഷണല്‍ പി.എ ആയി ഹരി എസ്. കര്‍ത്തയെ നിയമിച്ചതോടെ ആകെ എണ്ണം 158 ആയി.
1959-ലെ ചട്ടപ്രകാരം ഗവര്‍ണര്‍ക്ക് നാല് പേഴ്‌സണല്‍ സ്റ്റാഫ് ആകാം. െ്രെപവറ്റ് സെക്രട്ടറി, പേഴ്‌സണല്‍ അസിസ്റ്റന്റ്, അഡീഷണല്‍ അസിസ്റ്റന്റ്, ടൂര്‍ സൂപ്രണ്ട് എന്നിവരാണ് പേഴ്‌സണല്‍ സ്റ്റാഫിലുള്ളത്.
ഇവരെ തിരഞ്ഞെടുക്കാനുള്ള അവകാശം ഗവര്‍ണര്‍ക്കുണ്ട്. എന്നാല്‍ നിലവില്‍ െ്രെപവറ്റ് സെക്രട്ടറി ആയി ഐഎഎസ് ഉദ്യോഗസ്ഥനും ബാക്കിയുള്ള തസ്തികകളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമാണുള്ളത്.
നിലവില്‍ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി, െ്രെപവറ്റ് സെക്രട്ടറി, അഡീഷണല്‍ െ്രെപവറ്റ് സെക്രട്ടറി എന്നീ പോസ്റ്റുകളിലേക്ക് ഗവര്‍ണര്‍ സ്വന്തം നിലയ്ക്ക് നിയമനം നടത്തിയിരുന്നു.
എന്നാല്‍ ഇതിനെതിരെ വലിയ വിമര്‍ശനമുയര്‍ന്നതാണ് നിലവിലെ പേഴ്‌സണല്‍ സ്റ്റാഫ് വിവാദത്തിന്റെ മൂലകാരണം. ഇതോടെ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ എണ്ണവും പെന്‍ഷനും നിയമനരീതികളുമൊക്കെ പൊതുചര്‍ച്ചയാക്കി ഗവര്‍ണര്‍ രംഗത്തുവന്നു.
ഇതോടെയാണ് ഗവര്‍ണറെ സേവിക്കുന്ന ഉദ്യോഗസ്ഥരുടെ ബാഹുല്യം മറുപക്ഷം ഉയര്‍ത്തിക്കൊണ്ടുവന്നത്. ഇതിനെ പ്രതിരോധിക്കാനും ഉചിതമായ മറുപടി തയ്യാറാക്കാനുമുള്ള തയ്യാറെടുപ്പിന്റെ
ഭാഗമായാണ് ഉദ്യോഗസ്ഥരുടെ നിയമനവും എണ്ണവും മറ്റ് സംസ്ഥാനങ്ങളിലെ രാജ്ഭവന്‍ നിയമനങ്ങള്‍ സംബന്ധിച്ച വിവരങ്ങളുമൊക്കെ ഗവര്‍ണര്‍ ശേഖരിക്കുന്നത്.