ടി.വി.വിനോദിന്റെ പിതാവ് കീഴാറ്റൂരിലെ കലിക്കോട്ട് വീട്ടില്‍ ഗോവിന്ദന്‍(70)നിര്യാതനായി.

തളിപ്പറമ്പ്: കീഴാറ്റൂരിലെ കലിക്കോട്ട് വീട്ടില്‍ ഗോവിന്ദന്‍(70)നിര്യാതനായി.

കെ.വി ലക്ഷ്മിഅമ്മയുടെയും പരേതനായ ബാവുക്കാട്ട് കുഞ്ഞമ്പു നമ്പ്യാരുടെയും മകനാണ്.

ഭാര്യ ടി.വി. കമലാക്ഷി (സി.പി.എം കീഴാറ്റൂര്‍ തെക്ക് ബ്രാഞ്ച് മെമ്പര്‍).

മക്കള്‍: ടി.വി വിനോദ് (തളിപ്പറമ്പ് സഹകരണ ആശുപത്രി ജീവനക്കാരന്‍, സി.പി.എം തളിപ്പറമ്പ നോര്‍ത്ത് എല്‍സി മെമ്പര്‍, ഐ. ആര്‍.പി.സി. തളിപ്പറമ്പ സോണല്‍ കണ്‍വിനര്‍),ടി.വി.വിജേഷ്, ടി.വി.അജേഷ്.

മരുമക്കള്‍: പി.വി.ഷൈജ(വെള്ളാവ്,
കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്), ഇ.രേഷ്മ(ചെപ്പനൂല്‍). മഹിത (മാവിച്ചേരി).

സഹോദരങ്ങള്‍: യശോദ(കുറ്റിക്കോല്‍) ഭാര്‍ഗ്ഗവി, ഉണ്ണികൃഷ്ണന്‍, കെ. വി.പ്രകാശന്‍, ശോഭ (ഇരുവരും സി.പി.എം കീഴാറ്റുര്‍ തെക്ക് ബ്രാഞ്ച് മെമ്പര്‍മാര്‍).

മൃതദേഹം രാവിലെ 11.30 മുതല്‍ 12 മണി വരെ കീഴാറ്റൂര്‍ വായനശാലയിലും തുടര്‍ന്ന് 6 മണി വരെ പറപ്പൂലിലെ വീട്ടിലും പൊതുദര്‍ശനത്തിന് വെക്കും.

സംസ്‌കാരം 6 മണിക്ക് കീഴാറ്റൂര്‍ പൊതുശ്മശാനത്തില്‍ നടക്കും