ഹാവൂ! ആശ്വാസമായി–ഒടുവില്‍ പരിയാരം ദന്തല്‍ കോളേജ് ഗവ.ദന്തല്‍ കോളേജായി
പരിയാരം: സര്‍ക്കാര്‍ ഏറ്റെടുത്തിട്ട് രണ്ടുവര്‍ഷം കഴിഞ്ഞശേഷം പരിയാരം ദന്തല്‍ കോളേജ് ഗവ.ദന്തല്‍ കോളേജ് കണ്ണൂരായി മാറി.
ഇന്ന് രാവിലെയാണ് മെഡിക്കല്‍ കോളേജ് എഞ്ചിനീയര്‍ സുരേഷിന്റെ നേതൃത്വത്തില്‍ ആര്‍ട്ടിസ്റ്റ് മോഹനന്‍ തയ്യാറാക്കിയ ബോര്‍ഡ് സ്ഥാപിച്ചത്.
കോളേജ് കെട്ടിടത്തിന്റെ കാര്‍പോര്‍ച്ചിന് പുറത്താണ് ബോര്‍ഡ് സ്ഥാപിച്ചത്.
നേരത്തെ പരിയാരം ദന്തല്‍ കോളേജ് എന്ന പേരില്‍ ആശുപത്രി കെട്ടിടത്തിന് മുകളില്‍ സ്ഥാപിച്ച ബോര്‍ഡ് അതേപടി നിലനിര്‍ത്തയാണ് താഴെ പുതിയ ബോര്‍ഡ് വെച്ചിട്ടുള്ളത്.
കോളജ് സര്‍ക്കാര്‍ ഏറ്റെടുത്തുവെങ്കിലും അതിനനുസരണമായി ദന്തല്‍ കോളേജിന്റെ പ്രവര്‍ത്തനം മെച്ചപ്പെട്ടിട്ടില്ലെന്ന് പരക്കെ പരാതികള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.
