കര്‍ഷകര്‍ക്ക് അഭിവാദ്യം- എന്‍.ജി.ഒ.അസോസിയേഷന്‍ പ്രകടനം നടത്തി-

കണ്ണൂര്‍: കേന്ദ്ര ഗവണ്മെന്റ് ഏകപക്ഷീയമായി രാജ്യത്തെ കര്‍ഷകര്‍ക്കുമേല്‍ അടിച്ചേല്‍പ്പിച്ച മൂന്ന് കാര്‍ഷിക നിയമ ഭേദഗതികളും പിന്‍വലിക്കേണ്ടിവന്നത്, ഇന്ത്യാ രാജ്യത്ത് നിലനില്‍ക്കുന്ന ഉയര്‍ന്ന ജനാധിപത്യ ബോധ്യത്തിന്റെയും കര്‍ഷക കൂട്ടായ്മയുടെയും വിജയമാണെന്ന് കേരള എന്‍ജിഒ അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എം.പി.ഷനിജ്.

ഏകദേശം ഒരുവര്‍ഷക്കാലമായി എഴുന്നൂറോളം പേരുടെ ജീവത്യാഗത്തിനൊടുവില്‍ നേടിയെടുത്ത കര്‍ഷക സമരവിജയം ചരിത്രത്തിലിടംനേടിയിരിക്കയാണ്.

കരിനിയമങ്ങള്‍ പിന്‍വലിക്കപ്പെട്ട സാഹചര്യത്തില്‍ കര്‍ഷക സമരത്തിലേര്‍പ്പട്ട ജനതയ്ക്ക് അഭിവാദ്യങ്ങളര്‍പ്പിച്ചുകൊണ്ട് കേരള എന്‍ജിഒ അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സിവില്‍ സ്‌റ്റേഷനുമുന്നില്‍ അഭിവാദ്യ പ്രകടനം നടത്തി.

ജില്ലാ സെക്രട്ടറി കെ.പി.വിനോദന്‍, സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ എ.ഉണ്ണികൃഷ്ണന്‍, ജോയ്ഫ്രാന്‍സിസ്, സംസ്ഥാനകമ്മിറ്റിയംഗങ്ങളായ കെ.ഉഷാകുമാരി, കെ.പി.സതീഷ്‌കുമാര്‍, ജില്ലാ വൈസ് പ്രസിഡന്റ് വി.ആര്‍.സുധീര്‍കുമാര്‍, ജില്ലാ ട്രഷറര്‍ കെ.വി.മഹേഷ് എന്നിവര്‍ സംസാരിച്ചു.