ഗുരുദക്ഷിണയായി ലഭിച്ച തുക ഐ.ആര്‍.പി.സിക്ക് നല്‍കി ശശീന്ദ്രന്‍ ഗുരുക്കള്‍

തളിപ്പറമ്പ്: വിജയദശമി ദിനത്തില്‍ ലഭിച്ച ഗുരുദക്ഷിണ ഐ.ആര്‍.പി.സിക്ക് സംഭാവന നല്‍കി.

യുവഭാരത്കളരിസംഘം ഇയ്യൂരിന്റെ നേതൃത്വത്തില്‍ വിജയദശമി ദിനത്തില്‍ ഗുരുവായ ശശീന്ദ്രന്‍ ഗുരുക്കള്‍ക്ക് ലഭിച്ച

ഗുരുദക്ഷിണയായ 4242 രൂപയാണ് ഐആര്‍പിസി കുറുമാത്തൂര്‍ ലോക്കല്‍ കമ്മിറ്റിക്ക് വേണ്ടി കണ്‍വീനറായ സി വി ബാലകൃഷ്ണന്‍, കെ പി ധനേഷ് എന്നിവര്‍ ഏറ്റുവാങ്ങിയത്.

ഷാജി ഗുരുക്കള്‍, പി.പി.രാഗേഷ് എന്നിവര്‍ പങ്കെടുത്തു.