ജുലൈ 23- അഡ്വ.ഹബീബ് റഹ്‌മാന്‍ ഓര്‍മ്മദിനം-പ്രാര്‍ത്ഥന നടത്തി.

തളിപ്പറമ്പ്:കേരളത്തിലെ വിദ്യാര്‍ത്ഥി രാഷട്രീയത്തിന് പ്രതിഭാ സ്പര്‍ശം പകര്‍ന്ന എം.എസ്.എഫ് മുന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.ഹബീബ് റഹ്‌മാന്‍ മണ്‍മറഞ്ഞിട്ട് ഇന്നേക്ക് ( ജുലൈ 23) 33 വര്‍ഷം പിന്നിടുകയാണ്.

ഓര്‍മ്മദിനത്തോടനുബന്ധിച്ച് മുനിസിപ്പല്‍ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തളിപ്പറമ്പ് ജുമുഅത്ത് പള്ളിയില്‍ അദ്ദേഹത്തിന്റെ ഖബറിടത്തില്‍ പ്രാര്‍ത്ഥന നടത്തി.

എം എസ് എഫ് മുന്‍ സംസ്ഥാന ജന:സെക്രട്ടറി കെ.എം അസൈനാര്‍, മുസ്ലിം ലീഗ് കണ്ണുര്‍ ജില്ല സെക്രട്ടറി അള്ളാംകുളം മഹമ്മൂദ്, സി.പി.വി അബ്ദുള്ള, പി.മുഹമ്മദ് ഇഖ്ബാല്‍, കെ.വി.മുഹമ്മദ് കുഞ്ഞി, കെ.മുഹമ്മദ് ബഷീര്‍, ഗാന്ധി സിദ്ധീഖ്, ജാബിര്‍ തങ്ങള്‍, പി.പി ഇസ്മായില്‍,

എന്‍.അബു, ഫൈസല്‍ ചെറുകുന്നോന്‍, പി.എ.ഇര്‍ഫാന്‍, യു.എം.ഷറഫുദ്ധീന്‍, എന്‍.എ.സിദ്ധീഖ്, അജ്മല്‍ പാറാട്, പി.പി.ഉമ്മര്‍, എ.പി.ഇബ്രാഹിം, സി.പി.ബഷീര്‍, കെ.പി.പി.ജമാല്‍, എ.പി ഉമ്മര്‍, പി.അബ്ദുറഹീം, കെ.വി.സിറാജ്, എ.പി.മജീദ്, ബദരിയ്യ ജാഫര്‍, സിറായിന്‍ ബഷീര്‍, സി.കെ.ഇസ്മായില്‍, മന്‍സൂര്‍ കൊടിയില്‍ എന്നിവര്‍ പങ്കെടുത്തു.

വലിയ ജുമുഅത്ത് പള്ളി ഖത്വീബ് ഉമര്‍ നദ്‌വി തോട്ടീക്കല്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.