ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു.

എലപ്പുള്ളി: പാലക്കാട് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

തേനാരി കാരാങ്കോട് കളഭത്തില്‍ ഉദയാനന്ദ് – രാധിക ദമ്പതികളുടെ ഏക മകനായ യു അമര്‍ത്യ (14) ആണു മരിച്ചത്.

ഒഴിവുസമയങ്ങളില്‍ അമര്‍ത്യ മൊബൈല്‍ ഫോണില്‍ ഓണ്‍ലൈന്‍ ഗെയിം കളിക്കാറുണ്ട്.

ഗെയിമിലെ രംഗങ്ങള്‍ അനുകരിക്കാനുള്ള ശ്രമത്തിനിടെയാകാം മരിച്ചതെന്നു സംശയിക്കുന്നതായി ബന്ധുക്കളും രക്ഷിതാക്കളും പോലീസിനു മൊഴി നല്‍കി.

പാലക്കാട് ഭാരത് മാതാ സ്‌കൂള്‍ വിദ്യാര്‍ഥിയാണ് അമര്‍ത്യ.

മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ പരിശോധിച്ച ശേഷമാകും സംഭവത്തില്‍ വ്യക്തത വരിക.

രക്ഷിതാക്കളുടെയും ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തി.

സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചെന്നും കസബ പോലീസ് അറിയിച്ചു.