ഓട്ടോഡ്രൈവര്‍ തുങ്ങിമരിച്ചു,സാമ്പത്തികപ്രയാസം കാരണമെന്ന് സൂചന.

തൃക്കരിപ്പൂര്‍: സാമ്പത്തികപ്രയാസം കാരണം ഓട്ടോഡ്രൈവര്‍ വീട്ടിനകത്ത് തൂങ്ങിമരിച്ചു.

തൃക്കരിപ്പൂര്‍ നടക്കാവിലെ കെ.വി.വല്‍സരാജന്‍(55)ആണ് ഇന്നുച്ചയോടെ മരിച്ചത്.

കുറച്ചുദിവസങ്ങല്‍ക്ക് മുമ്പ് വല്‍സരാജന്റെ ഓട്ടോറിക്ഷ ഒരാളുടെ കാറുമായി കൂട്ടിയിടിച്ചിരുന്നു.

കാറിന് പറ്റിയ കേടുപാടുകള്‍ തീര്‍ക്കാര്‍ 40,000 രൂപ കൊടുക്കാന്‍ മധ്യസ്ഥ ശ്രമത്തില്‍ ധാരണയായിരുന്നെങ്കിലും പണം കൊടുക്കാന്‍ സാധിക്കാത്തതിന്റെ മനോവിഷമത്തിലായിരുന്നു വല്‍സരാജനെന്ന് പോലീസ് പറഞ്ഞു.

താന്‍ തൂങ്ങിമരിക്കുമെന്ന് വല്‍സരാജന്‍ ചിലരോട് പറഞ്ഞിരുന്നെങ്കിലും ആരും അത് കാര്യമായി എടുത്തിരുന്നില്ല.

ഇന്ന് ഉച്ചയോടെയാണ് നടക്കാവിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്.

പരേതരായ പാവൂര്‍ കുഞ്ഞിക്കണ്ണന്‍-ജാനകി ദമ്പതികളുടെ മകനാണ്.

ഭാര്യ: മോഹിനി.

മക്കള്‍: ഐശ്വര്യ, അഭിരാജ്.

സഹോദരങ്ങള്‍: വല്‍സല, വസന്തന്‍, വസന്തി, വനജ.

ഇപ്പോള്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാളെ സംസ്‌ക്കരിക്കും.