പരിയാരം: കുഴഞ്ഞുവീണ് മരണം പോസ്റ്റ്‌മോര്‍ട്ടത്തില്‍ ആത്മഹത്യയായി മാറി.
പിലാത്തറ മൈത്രി റോഡിലെ കാനാ കരുണാകരന്‍ (75) ഇന്ന് രാവിലെ വീട്ടില്‍ വെച്ച് കുഴഞ്ഞുവീണ് മരിച്ചു എന്നു പറഞ്ഞാണ് ബന്ധുക്കള്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്.
എന്നാല്‍ കഴുത്തില്‍ പോറലേറ്റത് കണ്ട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുക്കുയും പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും ചെയ്തു.
പോസ്റ്റ്‌മോര്‍ട്ടത്തില്‍ തൂങ്ങി മരണമാണെന്ന് വ്യക്തമായതിനെ തുടര്‍ന്ന് പരിയാരം പോലീസ് വീട്ടില്‍ നടത്തിയ പരിശോധനയില്‍ സി.സി.ടി.വി.ദൃശ്യത്തിലാണ് തൂങ്ങിമരണം വ്യക്തമായത്.
ഇത് മറച്ചുവെച്ചാണ് ബന്ധുക്കള്‍ കുഴഞ്ഞുവീണ് മരണമായി പോലീസില്‍ മൊഴി നല്‍കിയത്.
ശവസംസ്‌ക്കാരം നാളെ രാവിലെ കുറ്റൂര്‍ പൊതുശ്മശാനത്തില്‍ നടക്കും.