ബക്കളം കാനൂലില്‍ യുവാവ് വീട്ടുവരാന്തയില്‍ തൂങ്ങിമരിച്ചു.

തളിപ്പറമ്പ്: ഗുഡ്‌സ് കാരിയര്‍ ഡ്രൈവര്‍ വീട്ടുവരാന്തയില്‍ സാരിയില്‍ തൂങ്ങിമരിച്ചു.

ബക്കളം കാനൂല്‍ ചെഗുവേര നഗറില്‍ ലക്ഷംവീട് കോളനിയിലെ അന്തിക്കാട്ട് പറമ്പില്‍ എ.കെ.വിജേഷിനെയാണ്(38)ഇന്നലെ രാത്രി11.30 ന് താമസിക്കുന്ന വീടിന്റെ വരാന്തയല്‍ തൂങ്ങിയ നിലയില്‍ കണ്ടത്.

അമിതമദ്യപാനം മൂലമുള്ള മാനസികവിഷമമാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു.

പരേതനായ കുഞ്ഞപ്പൃഎ.കെ.കമല ദമ്പതികളുടെ മകനാണ്.

ഭാര്യ: ദിവ്യ.

മക്കള്‍: വൈഗ, വൈഷ്ണവ്.

സഹോദരി ബിന്ദു(കോഴിക്കോട്).

മൃതദേഹം ഇന്ന് ഉച്ചക്ക് ശേഷം ബക്കളം മടയിച്ചാല്‍ പൊതുശ്മശാനത്തില്‍ സംസ്‌ക്കരിക്കും.