ആലപ്പുഴ കാവാലം സ്വദേശി ആന്തൂരില്‍ തൂങ്ങിമരിച്ചു.

തളിപ്പറമ്പ്: ആലപ്പുഴ കാവാലം സ്വദേശി തളിപ്പറമ്പില്‍ തൂങ്ങിമരിച്ചു.

കാവാലം കുന്നുമ്മ വെസ്റ്റ് വാത്തുവീട്ടില്‍ ശിവരാമപിള്ളയുടെ മകന്‍ വി.സന്തോഷ്‌കുമാര്‍(43) ആണ് മരിച്ചത്.

കുഴിച്ചാലിലെ ഫ്രണ്ടസ് ഹോട്ടലിലെ ജീവനക്കാരനാണ്.

ഇന്ന് രാവിലെ 7.30 നാണ് താമസിച്ചിരുന്ന ആന്തൂര്‍ ദൂരദര്‍ശന്‍ കേന്ദ്രത്തിന് സമീപത്തെ ക്വാര്‍ട്ടേഴ്‌സില്‍ ഇയാളെ ബാത്ത്‌റൂമിന്റെ ഷവറില്‍ കാവിമുണ്ട് ഉപയോഗിച്ച് തൂങ്ങിയ നിലയില്‍ കണ്ടത്.

അമിതമായ മദ്യപാനം കാരണമുള്ള മാനസികവിഷമമായിരിക്കാം മരണകാരണമെന്ന് സംശയിക്കുന്നു.

ഹോട്ടലുടമ കെ.ഭാസ്‌ക്കരന്റെ പരാതിയില്‍ പോലീസ് അസ്വാഭാവികമരണത്തിന് കേസെടുത്തു.

20 വര്‍ഷത്തോളമായി പറശിനിക്കടവിവും പരിസരങ്ങളിലുമായി ജോലി ചെയ്തവരികയാണ്.

രു വര്‍ഷം മുമ്പാണ് ഇവിടെ ഫ്രണ്ട്‌സ് ഹോട്ടലില്‍ എത്തിയത്.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.