കാന്‍സര്‍ രോഗത്തെ തുടര്‍ന്നുള്ള മാനസിക വിഷമം കാരണം വീട്ടമ്മ തൂങ്ങിമരിച്ചു.
തളിപ്പറമ്പ്: കാന്‍സര്‍ രോഗത്തെ തുടര്‍ന്നുള്ള മാനസിക വിഷമം കാരണം വീട്ടമ്മ തൂങ്ങിമരിച്ചു.

അമ്മംകുളം സാന്റാ മോണിക്ക കോണ്‍വെന്റിന് സമീപത്തെ കാരക്കാട്ട് വീട്ടില്‍ സി.ഡി.ശിവാനന്ദന്റെ ഭാര്യ ടി.സി.ശ്യാമള(65)ആണ് മരിച്ചത്.
ഇന്ന് രാവിലെ ഏഴോടെയാണ് വീടിന് പിറകിലെ സ്റ്റെയര്‍കേസിന്റെ ഹാന്റ് റെയിലില്‍ തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്.
മക്കള്‍: രാജി, ശരത്.
മരുമക്കള്‍: അനില്‍, അനുമോള്‍.
മൃതശരീരം നാളെ രാവിലെ 9 മണിക്ക് വീട്ടിലെത്തിക്കും.
സംസ്കാരം ഉച്ചക്ക് 1 മണിക്ക് പയ്യാമ്പലത്ത് നടക്കും.
