മദ്യപാനം മൂലമുള്ള മാനസികവിഷമത്തില്‍ യുവാവ് തൂങ്ങിമരിച്ചു.
ആലക്കോട്: സ്ഥിര മദ്യപാനം മൂലമുള്ള മാനസികവിഷമത്തില്‍ യുവാവ് തൂങ്ങിമരിച്ചു.

വെള്ളാട് പാറ്റാക്കളം പാറേന്മൊട്ടയിലെ ചപ്പിലി വീട്ടില്‍ ചെറിയകേളന്-ജാനകി ദമ്പതികളുടെ മകന് പി.കെ.സാബു(40) ആണ് മരിച്ചത്.
ഇന്ന് (ഡിസംബര്‍-28)രാവിലെ 9 നാണ് അയല്‍വാസിയായ ആദംപള്ളില്‍ തങ്കപ്പന് എന്നയാളുടെ പറമ്പിലെ മരത്തില്‍ തൂങ്ങിയ നിലയില്‍ മൃതദേഹം കാണപ്പെട്ടത്.
സഹോദരങ്ങള്‍: സിജി, മിനി, ശോഭ, കുഞ്ഞുമോന്.
മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.
ശവസംസ്ക്കാരം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം നാളെ നടക്കും.
