വയോധികന്‍ കിണറിന്റെ കപ്പികെട്ടിയ ഇരുമ്പ് പൈപ്പില്‍ തൂങ്ങിമരിച്ചു.

കേളകം: വയോധികന്‍ കിണറിന്റെ കപ്പികെട്ടിയ ഇരുമ്പ് പൈപ്പില്‍ തൂങ്ങിമരിച്ചു.

കേളകം പൂതനപ്ര വീട്ടില്‍ പി.ഡി.ജോര്‍ജ്(86)നെയാണ് ഇന്നലെ രാത്രി മരിച്ച നിലയില്‍ കണ്ടത്.

കുടുംബസമേതം താമസിച്ചുവരുന്ന പെന്തകോസ്തല്‍ ടാബര്‍നാക്കിള്‍ പള്ളിയുടെ കിണറിന്റെ കമ്പിയിലാണ് തൂങ്ങിയ നിലയില്‍ കണ്ടത്.

പാസ്റ്റര്‍ ഷാജി ജോര്‍ജിന്റെ പിതാവാണ്.

സംസ്‌ക്കാരം  വൈകുന്നേരം കണിച്ചാര്‍ പെന്തകോസ്ത് സെമിത്തേരിയില്‍ നടന്നു.

ഭാര്യ: സൂസമ്മ

മിനി റോയ് മകളാണ്. മരുമക്കള്‍: റോയിതോമസ്, ലാലി ഷാജി.